2016 മെയ് 20നാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ 19 അംഗ മന്ത്രിസഭ അധികാരമേൽക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ നയങ്ങളെ ജനങ്ങൾ പാടേ അവഗണിച്ചു എന്നതിന്റെ തെളിവാണ് ഇടതുപക്ഷത്തിനു ലഭിച്ചു വൻ ഭൂരിപക്ഷം.’ LDF വരും എല്ലാം ശരിയാകും” എന്ന കുറിക്കു കൊള്ളുന്ന വാക്യം ജനങ്ങൾ ഏറ്റെടുത്തുവെങ്കിലും ,തിരിച്ചു ഈ സർക്കാരിന് ജനങ്ങൾക്കു എന്ത് തിരിച്ചു നൽകാൻ സാധിച്ചുവെന്നത് പരിശോധിക്കേണ്ടതാണ്. ഒരു വർഷം തികയ്ക്കുന്ന ഈ ഘട്ടത്തിൽ വിലയിരുത്തൽ അനിവാര്യമാണ്. യു.ഡി.എഫ്, ഗവൺമെന്റിൽ നിന്നും നിരന്തരമായി പുറത്തു വന്ന അഴിമതി കഥകൾ കൊണ്ടു പൊറുതിമുട്ടിയപ്പോൾ ജനങ്ങൾ തിരഞ്ഞെടുത്തതു കർക്കശക്കാരനും, വ്യക്തമായ നിലപാടുകളും അവ നടപ്പിലാക്കാൻ തന്റേടവുമുള്ള പിണറായി വിജയൻ എന്ന നേതാവിനെയായിരുന്നു.
മന്ത്രിസഭ രൂപീകരിച്ചതിനുശേഷം ആദ്യം എടുത്ത തീരുമാനങ്ങൾ സ്വാഗതാർഹമായിരുന്നു. യു.ഡി.എഫ് ഗവൺമെൻറിന്റെ വിവാദ തീരുമാനങ്ങൾ പുനർപരിശോധിക്കുക , തണ്ണീർതടങ്ങളുടെയും നെൽവയലുകളുടെയും ഡാറ്റാ ബാങ്ക് കളക്ടു ചെയ്യുക, കൂടാതെ അന്നത്തെ വിവാദമായ ജിഷയുടെ മരണവുമായി ബന്ധപ്പെട്ടു പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അതിലൂടെ തുടക്കം ഗംഭീരമാക്കി.
തുടർന്നുവന്ന മാസങ്ങളിൽ വിവാദങ്ങളായിരുന്നു പിണറായി സർക്കാരിനെ പിന്തുടർന്നത്. വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന E.P. ജയരാജനാണ് ആദ്യമായി ഇതിനു തുടക്കമിട്ടത്, ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്തു നിന്നുതന്നെ ഇ പിക്ക് പുറത്തുപോകേണ്ടി വന്നു. തുടർന്നും വിവാദങ്ങൾ വന്നുകൊണ്ടേയിരുന്നു ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ചേരിതിരിഞ്ഞുള്ള പോര് ഭരണസിരാകേന്ദ്രത്തെയും സർക്കാരിന്റെ ദൈനംദിന നടപടികളെപ്പോലും ബാധിച്ചു. പിന്നീട് ഉണ്ടായ മെഡിക്കൽ സ്വാശ്രയ ഫീസിന്റയും സീറ്റിന്റെയും വിഷയം വലിയ സമരത്തിനും വിവാദങ്ങൾക്കും തുടക്കം കുറിച്ചു. കുറച്ചൊന്നുമല്ല ഈ സമരം സർക്കാരിനെ ബാധിച്ചത്. പിന്നീടുണ്ടായ പാമ്പാടി നെഹ്റു കോളേജ് ഓഫ് എൻജിനീയറിംഗിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ തുടക്കം കുറിച്ച സ്വാശ്രയ കോളേജുകളുടെ വിഷയം കേരളമാകെ പടർന്നു പന്തലിച്ചു . പല കോളേജുകളിലും മാനേജ്മെൻറിന്റെ ദുര്ഭരണത്തിനെതിരെ വിദ്യാർത്ഥി സമരങ്ങൾ പൊട്ടിപുറപ്പെട്ടു. മറ്റക്കര ടോംസ് കോളേജ്, പേരൂർക്കട ലോ അക്കാഡമി പ്രിൻസിപ്പാൽ ലക്ഷ്മി നായരെ പുറത്താക്കണമെന്നാവശ്യപ്പെട്ടു വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരങ്ങൾ, അതിന്റെ തുടർച്ചയായി ഉണ്ടായ സംഭവങ്ങൾ, ഒത്തുതീർപ്പ് ഫോർമുലകൾ എന്നിവ ഭരണത്തിന്റെ ശോഭ കെടുത്തി.
മൂന്നാർ കയ്യേറ്റമാണ് ഏറ്റവും ഒടുവിലത്തെ വിവാദം, എംഎം മണിയുടെ വിവാദ പ്രസ്താവനകൾ, ഭരണകക്ഷിക്ക് അകത്തുനിന്നു തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടാവുക സിപിഐ യുമായി നിരന്തരം വാക്പോരുകൾ എല്ലാം തന്നെ പ്രീതിച്ഛായക്കു കോട്ടം വരുത്തി. എൻ ശശീന്ദ്രന്റെ ഫോൺ സംഭാഷണം തുടങ്ങിയവയും പ്രധാന പോരായ്മകളാണ്. ഇവയൊക്കെ കോട്ടങ്ങളാണെന്നതും മികച്ച പദ്ധതികളായ ഹരിത കേരളം, സർക്കാർ സ്കൂളുകളെ ഹൈടെക് ആക്കുവാൻ വേണ്ടിയുള്ള പദ്ധതി, ആരോഗ്യ മേഖലയിലെ സമഗ്ര വികസനത്തിന് ആർദ്രം, സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ്, തുടങ്ങി നിരവധി പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഈ സർക്കാർ പരാജയപെട്ടു. വലിയ പദ്ധതികൾ ഒന്നും ഇതുവരെയായി പ്രഖ്‌യാപിക്കാൻ സാധിച്ചിട്ടില്ല. കിഫ്‌ബി രൂപീകരിച്ചതും, കെ എ എസ് നടപ്പിലാക്കാൻ നടപടികൾ ആരംഭിച്ചതും നല്ല സൂചനകൾ ആണ്. പിണറായി എന്ന വ്യക്‌തിത്വം ഏറെ പഴികേട്ട സംഭവങ്ങളായിരുന്നു പോലീസിന്റെ നടപടികൾ. ഒരുപാടു തവണ വീഴ്ചകൾ സംഭവിച്ചു എന്നത് മുഖ്യമന്ത്രി തന്നെ സമ്മദിക്കുകയും ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, രാഷ്ട്രീയ അക്രമങ്ങൾ എന്നിവ ഈ ഒരു വർഷ കാലയളവിൽ വർധിച്ചു. എന്നാൽ പെൻഷൻ തുക വീടുകളിൽ എത്തിക്കുന്നതും, സഹകരണ മേഖലാ വീണ്ടും ഊർജസ്വലതയോടെ ഓണച്ചന്തകൾ പുനരാംഭിച്ചതും ഭരണനേട്ടങ്ങളാണ്. വീഴ്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഒരുപാടു പ്രതീക്ഷകൾ ഈ സർക്കാരിൽ ജങ്ങൾക്കു ഉണ്ട്, ഇനിയെങ്കിലും വീഴ്ചകളൊക്കെ പരിഹരിച്ചു മുന്നോട്ടു പോകുവാൻ ഉള്ള ആർജവം ഈ ഗവണ്മെന്റ് കാണിക്കട്ടെ. രാഷ്ട്രീയ കക്ഷി ഭേതമന്യേ വികസന പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകി തുടര്ഭരണം സാധ്യമാകത്തക്ക വരും ദിവസങ്ങൾ മാറട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
No comments:
Post a Comment