രണ്ടാമത്തെ പ്രസവത്തിൽ അണുബാധയെ തുടർന്ന് കുഞ്ഞ് മരിച്ചു.
തന്റെ കുഞ്ഞു സഹോദരിയുടെ വരവും നോക്കി അമ്മമ്മയുടെ മടിയിൽ കിടന്നിരുന്ന 5 വയസ്സുകാരൻ അനന്തുവിന്റെ കാത്തിരിപ്പ് വിഫലമായി. കുഞ്ഞു മരിച്ചതൊന്നും അനന്തുവിനോട് ആരും പറയരുതു കൊച്ചു മനസ്സല്ലേ് ,ഒരുപാടു ആഗ്രഹിച്ചതുമാണവൻ ,അമ്മമ്മ ഉത്തരവിട്ടു... കാലം പിന്നെയും മുന്നോട്ടു നടന്നു കൊണ്ടിരുന്നു രണ്ടാം പ്രസവത്തിൽ കുഞ്ഞു മരിച്ചുതൊക്കെ എല്ലാവരും അറിയാണ്ടു തന്നെ വിസ്മരിച്ചു കഴിഞ്ഞു. ആയിടയ്ക്കു അനന്തുവിന്റെ അമ്മ സിമിയുടെ വയറ്റിൽ ഒരു മുഴ പൊന്തി വരുന്നുണ്ടായിരുന്നു. പോകെ പോകെ വേദന അസഹനീയമായി തുടങ്ങി. ആശുപത്രിയിൽ കൺസൾട്ടു ചെയ്തപ്പോൾ സാരമാക്കേണ്ട കാര്യമില്ല, ഒരു മൈനർ സർജറിയിലൂടെ മുഴനീക്കം ചെയ്യാൻ സാധിക്കുമെന്നു ഡോക്ടർ പറഞ്ഞു, അതേടെ കുറച്ചു പരിഭ്രാന്തി അകന്നു. വേദന ശമിക്കുവാൻ വേണ്ടിയുള്ള കുറച്ചു മരുന്നുകളുടെ കുറിപ്പടികളും നൽകി.
കുറച്ചു ദിവസങ്ങൾക്കു ശേഷം അനന്തുവിനെ സ്കൂളിലേയ്ക്കു അയക്കുന്ന തിരക്കിനിടയ്ക്കു സിമി തലകറങ്ങി വീണു. സ്ഥിരമായി കൺസൾട്ടു ചെയ്തിരുന്ന വസുന്ദര ദേവി ഡോക്ടറുടെ അടുക്കലേക്കാണ് സിമിയെ കൊണ്ടു ചെന്നത്. "കൺഗ്രാചുലേഷൻസ് മിസ്റ്റർ സുരേഷ് സിമി ഈസ്സ് ക്യാരീയിംഗ് ". മൂന്നാമത്തെ പ്രാവിശ്യവും ഗർഭം ധരിക്കുന്നതിന്റെ വൈഷമ്യം പ്രകടമാണ് സിമിയുടെ മുഖത്ത്, എന്നിരുന്നാലും അനന്തുവിനൊരു കൂട്ടുവേണമെന്നുള്ള എല്ലാരുടെയും ആഗ്രഹത്തിനു മുന്നിൽ അതിനു അത്ര കെല്പുണ്ടായിരുന്നില്ല.
പിന്നേയും ദിവസങ്ങൾ ഒരുപാട് കടന്നു പോയി ,ശരീരം ദഹിപ്പിക്കുന്ന വേനൽക്കാലത്തെ വകഞ്ഞുമാറ്റി പ്രതീക്ഷയുടെ മറ്റൊരു പൂക്കാലമെത്തി.സിമിയാകെ അവശയായി കാണപ്പെട്ടു തുടങ്ങി. അന്നാളുകളിൽ ഒരു അവധി ദിവസം സിമിയ്ക്കു അസഹനീയമായ വേദന അനുഭവപ്പെട്ടു. എല്ലുകൾ പൊടിഞ്ഞു പോകുന്ന വേദന, പേശികൾ ഉരുണ്ടു കൂടുന്ന പോലെ. അമ്മേ.. എന്തിനാമമ കരയണേ ,അനന്ദുവിന്റെ കുഞ്ഞു കരങ്ങൾ അവയുടെ മൂർദ്ധാവിൽ തടവിക്കൊണ്ടു ചോദിച്ചു.
ആശുപത്രിയിൽ എത്തിച്ച സിമിയെ ഗൈനക്കോളജി വിദഗ്ദ്ധർക്കു പുറമേ വേറെയും സ്പെഷ്യലിസ്റ്റുകൾ പരിശോധിച്ചു. "ലുക്ക് മിസ്റ്റർ സുരേഷ് ദ സിറ്റ്വേഷൻ ഈസ് ഹൈ സോ ഇറ്റ്സ് വെരി അർജൻറ് ടു ഷിഫ്റ്റ് സിമി ടു അനതർ ഹോസ്പ്പിറ്റൽ വിത്ത് ഹൈ അമിനിറ്റീസ്സ് " .പട്ടണത്തിലെ ഏറ്റവും മികച്ച ആശുപത്രിയിൽ സിമിയെ പ്രെവേശിപ്പിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. വയറ്റിലെ മുഴനീക്കം ചെയ്തെന്നും സിമിയ്ക്കു പ്രശ്നമൊന്നുമില്ലെന്നു അറിയച്ചപ്പോഴാണ് എല്ലാർക്കും ആശ്വാസമായത്. രണ്ടു ദിവസം കഴിഞ്ഞിട്ടും ഡിസ്ചാർജു ചെയ്തില്ല ,അനന്തു അമ്മയെ കാണാണ്ട് വല്ലാത്ത ബഹളമാണ് വീട്ടിൽ അമമമമ സുരേഷിനോടു പറഞ്ഞു.ജോലി കഴിഞ്ഞ് വൈകിയെത്തുന്ന സുരേഷ് അനന്തുവിനെ അമ്മമമയുടെ അടുക്കൽ നിർത്തിയിട്ടാണ് പോകാറ്. മൂന്നാംപക്കം വെള്ളം ചോദിക്കാനായി പൊങ്ങിയ സിമിയുടെ കൈകൾ പെട്ടെന്ന് തളർന്ന് തഴേക്ക് പതിച്ചു, പിന്നെ ആ കൈകൾ ഉയർന്നില്ല. അനന്തുവിന്റെ മൂർദ്ധാവിൽ തലോടിയില്ല, ചോറ്റുപാത്രത്താളുകൾ പൊതിഞ്ഞെടുത്തില്ല, വികൃതി കിട്ടുമ്പോൾ ശകാരിക്കാനും തുനിഞ്ഞില്ല, വഴക്കുണ്ടാക്കി മുലയ്ക്കിരിക്കുന്ന മകനെ വാരിയെടുക്കുവാനും ഇന്ന് അമ്മയില്ല, ആ വെളിച്ചം നിലച്ചു, എന്നന്നേക്കുമായ്...
"വീ ആർ എക്സ്ട്രീമിലീ സോറി മിസ്റ്റർ സുരേഷ്, ഷി ഈസ് നോ മോർ "...
അനന്തു ഓടിച്ചാടി നടുക്കുകയാണ് വീടു മുഴുവനും , പതിവില്ലാതെ ഇത്രയും ആൾക്കൂട്ടത്തെ കണ്ട പരിങ്ങലുമുണ്ടവന് എന്നാലും കുറേ ചങ്ങായിമാരെ കിട്ടിയതിന്റെ സന്ദോശവും അവന്റെ മുഖത്തു തെളിഞ്ഞു നിന്നു. ഇടയ്ക്കവൻ അകത്തളത്തിൽ വാഴയിലയിൽ നൂൽ കൊണ്ട് പെരുവിരൽ ചേർത്തു കെട്ടപ്പെട്ട അമ്മയുടെ മുഖത്തേക്ക് ആയും , തട്ടിയുണർത്തുന്ന പോലെ എണീക്കമ്മേ എന്നു പറയും ,കാഴ്ചക്കാർ നിസ്സഹായകരായി നോക്കി നിന്നു വിതുമ്പിക്കൊണ്ടിരുന്നു. നിശ്ശബ്ദതയെ തല്ലിക്കെടുത്തിക്കൊണ്ട് അലറി വിളികളും കരച്ചിലും , സിമിയെ ചിതയിൽ വച്ചു ,6 വയസ്സുകാരന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുവാൻ മാത്രം ഒന്നും തന്നെ ഇല്ലായിരുന്നു കൊള്ളിവയ്ക്കുമ്പോൾ. ഇക്കാലമിത്രയും സ്നേഹപകർന്നു തന്നതിന് , തല്ലി നന്നാക്കാൻ ശ്രമിച്ചതിന് , ഒരു അമ്മയ്ക്കു മാത്രം നൽകാൻ കഴിയുന്ന വാത്സല്യവും സംരക്ഷണവും നൽകിയതിന് അവസാനത്തെ ശ്രാദ്ധമൂട്ട്, ഒരു പിടി ചോറിൻ പിണ്ഡം....
സിമിയുടെ വേർപാട് ആ വീടിനെയാകെ ബാധിച്ചിരുന്നു. ഇപ്പോൾ ആ വീട്ടിൽ അനന്ദുവിന്റെ അമമമമ മാത്രമാണ് ,അനന്തു അച്ചൻ സുരേഷിനൊപ്പവും... സിമിയുടെ ചിത ഇപ്പോൾ രണ്ടു മനസ്സുകളിൽ മാത്രമേ എരിയുന്നുള്ളു അമ്മമ്മയുടെയും അനന്ദുവിന്റെയും.അമ്മയെ കുറിച്ചുള്ള വിരളമായ ഓർമ്മകൾ മാത്രമാണ് അനന്ദുവിന്റേത്. ഒരു ദിവസം ജോലിക്കു പോയി തിരിച്ചു വന്ന സുരേഷ് അവിടുത്തെ തൂപ്പുകാരി ഷീലയുമായാണ് വീട്ടിലെത്തിയത്.13 വയസ്സുള്ള മകളെയും ഭർത്താവിനേയും ഉപേക്ഷിച്ചാണ് അവൾ സുരേഷിനൊപ്പം ഇറങ്ങിയത്. വെറും കാമം അല്ലാണ്ടു എന്തു പറയാനാ അമ്മമ്മ പിറുപിറുത്തു.അങ്ങനെ അനന്ദുവിന്റെ ജീവിതം കൂടുതൽ ദുസ്സഹനീയമായി തുടങ്ങി, രണ്ടാനമ്മയുണ്ട ശകാരവും കുത്തുവാക്കുകളും. സുരേഷിനും ഷീലയ്ക്കും ഒരു കുഞ്ഞു കൂടി ജനിച്ചതോടെ അനന്തുവിനെ ശ്രദ്ധിക്കാൻ ആരുമില്ലാണ്ടായി. കാര്യങ്ങൾ വഷളായപ്പോൾ അമ്മമ്മ അനന്തുവിനെ കൂട്ടിക്കൊണ്ട് കൂടെ നിർത്തി. മരിച്ചു പോയ ഭർത്താവിന്റെ തുച്ഛമായ പെൻശൻ തുക കൊണ്ടാണ് അവർ അനന്ദുവിനെ പഠിപ്പിച്ചത്.
അനന്തു പത്താന്തരം പഠിക്കുന്ന കാലത്താണ് അമ്മമ്മയുടെ അസുഖം പ്രശ്നമാകുന്നത്. കടുത്ത പ്രമേഹം അമ്മമമയുടെ ശരീരത്തെ കീഴ്പ്പെടുത്തി ,വൃക്കകൾ രണ്ടു തകരാറിലായി.അതോടെ അനന്ദു വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുവാനും നിർബന്ധിതനായി. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് അനന്തുവിന് ആരുമില്ലായെന്ന ദുഃഖത്തോടെ അമമമ്മയും വിടവാങ്ങി. കർമ്മങ്ങൾ എല്ലാം പൂർത്തിയായി ആ വീട്ടിൽ അവൻ തനിച്ചായി.സുരേഷിനോടും ഷീലയോടും കൂടെ നിൽക്കണ്ടായെന്നു അവൻ തറപ്പിച്ചു പറഞ്ഞു.
ചെറുപ്പത്തിലേ അമമ , ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെന്ന സത്യമാണ് അച്ഛൻ ,ഇപ്പോഴിതാ തന്റെ ഏക താങ്ങായ അമ്മമ്മയും പോയി.കാലത്തിന്റെ സഹിഷ്ണുത ശക്തിയ്ക്കു അനന്തുവിന്റെ നൊമ്പരങ്ങളും മായ്ക്കുവാൻ സഹായിക്കട്ടെ.. ചിതയിലെരിഞ്ഞ് ശരീരം ഇല്ലാണ്ടായ പോലെ ആ ഓർമ്മകളും അഗറിയിൽ ശുദ്ധി വരുത്തട്ടെ.
എല്ലാ സൗഭാഗ്യങ്ങൾക്കിടയിൽ ജനിച്ചിട്ടും സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും ഒരുപാട് ആളുണ്ടെങ്കിലും മുമ്പോട്ടുള്ള ലക്ഷ്യങ്ങൾക്കു വേണ്ടി പൊരുതുവാൻ മെനക്കെട്ടാതെ, ജീവിത നൈരാശ്യങ്ങളുടെ ഭാണ്ഡവും ചുമലിലേന്തി നടക്കുന്നവർ അനന്തുവിന്റെ ഏകാന്തതകൾ കേൾക്കുവാനുള്ള സമയമില്ല. സ്നേഹത്തിന്റെ വീർപ്പുമുട്ടലിൽ പക്ഷഭേതം കണ്ടെത്തി കലഹിക്കുന്നവർ തനിച്ചായവന്റെ വിങ്ങലുകൾ മനസ്സിലാകില്ല.തന്റെ അമ്മ തന്നെ ഓട്ടിച്ചിട്ട് ചോറൂട്ടുന്നു , അടിയെ പേടിച്ച് മുറ്റത്തെ പേരമരത്തിൽ കയറുന്നു. ഓർമ്മകൾ ഓർമ്മകൾ അമമ .. അമ്മമ്മ എല്ലാം ഓർമ്മകൾ., ഓർമ്മകൾ ചിലതുള്ളികളായ് കണ്ണിൽ നിന്നും പുറത്തേക്കു വരുന്നു ,നോക്കൂ രണ്ടു ചിതകൾ.. അവൻ നോക്കി നിന്നു അമ്മയെയും അമ്മമ്മയെയും അടക്കം ചെയ്തിരിക്കുന്ന മൺകൂനകൾ അവിടെ കല്ല വൃക്ഷവും നെല്ലും മുളച്ചു നിൽക്കുന്നു. ദൂെരെ കാണാമറയത്ത് രണ്ടു നക്ഷത്രങ്ങൾ അവനെ നോക്കി കണ്ണു ചിമ്മി...
No comments:
Post a Comment