Tuesday, 19 September 2017

വാ വിട്ട വാക്ക് കൊള്ളിവാക്ക്

"വാക്കാണ് സത്യം" മൊയ്തീനും അയാളുടെ കാഞ്ചനമാലയും      അവരുടെ പ്രണയവും ,വിരഹവും ഒടുവിലെ മരണവും മലയാളിക്കു പ്രിയപ്പെട്ടതായി മാറിയ നാളുകൾ,
പിന്നീടങ്ങോട്ടു ഈ വാക്ക് എന്ന വാക്ക് പലവുരു കമിതാക്കൾ ഉരുവിട്ടു വാക്കെന്ന സത്യത്തെ തന്നെ ഇല്ലാണ്ടാക്കും വിധം ആ വാക്കുകളെയെടുത്തമമാനമാടി ,
കുളിക്കുമ്പോഴും നനക്കുമ്പോഴും നടക്കുമ്പോഴും ഫോണുകളിലെ പച്ചക്കിളി ആപ്പ് അഥവ വാട്ട്സ്സാപ്പ് ചിലച്ചു കൊണ്ടിരുന്നു,
വാക്കാണ് പെണ്ണേ വാക്കിനെ അറിയാല്ലോ അതിലുപിടിച്ചു സത്യമിട്ടാൽ പിന്നെ വേറെന്തുവാക്കു പറയണം ഇരുവരും പിന്നെ ചുംബന കുട്ടനെ പറഞ്ഞയച്ചു ഉല്ലാസ ലഹരിലമർന്നു വാരിപ്പുണർന്നു വിസ്മൃതിയടയും.

No comments:

Post a Comment