Tuesday, 19 September 2017

എന്നെയും കൈയൊഴിഞ്ഞോ

ഒരു വാക്കിൽ പ്രണയം പറഞ്ഞു വഴിവക്കുകൾ സാക്ഷിയായി,

പലവട്ടം പല വാക്കുകൾ ഉരുവിട്ടും ഒടുവിലവളുടെ കനവിലെരിയും ദീപമായി മാറി ഞാൻ,

കളിക്കും  കലഹിക്കും ചിരിക്കും ചിന്തിക്കും ഓർമ്മകളുടെ ചിതയിലമർന്നിരിക്കും,

പലവഴിയിലൊരിടവഴിയിൽ  കടമിഴികളെഴുതിയൊരാ പെണ്ണിനെ പലവട്ടമിടവിട്ട് കുങ്കുമ ചാർത്തിലയിൽ ഉമ്മവച്ചു,

സുഗന്ധം പരക്കുന്നു മുടിയിഴകളിൽ വിരലുകൾ പരതുന്നു,

അനവധി നിരവധി ആണ്ടങ്ങു പോയി ഇടവഴികളിപ്പോഴും പലവിധം കനവുകൾ കാണുന്ന പരൽ മീനുകൾക്കു പാത്രമായി കാവൽ നിന്നു,

ഒരു വാക്കിൽ തുടങ്ങി ഇരുവാക്കിലൊതുങ്ങി,

പ്രണയത്തിനിപ്പോൾ അപരന്മാർ കാരണം പൊതുവഴിയിലിറങ്ങാൻ അനുവാദമില്ല ,

കുത്തുവാക്കുകൾ കേട്ടുമടുത്തിട്ടാകണം
നല്ല പ്രണയമേ നിന്നെ കാണാൻ കിട്ടുന്നില്ല പോലും .....

No comments:

Post a Comment