Tuesday, 19 September 2017

പ്രതിജ്ഞകളുടെ പ്രണയം

ഒരോരുത്തർക്കും അവരുടെ പ്രണയം എപ്പോഴും മറ്റുളളവരിൽ നിന്നും വ്യത്യസ്തമായിട്ടാണ് തോന്നാറുള്ളത് ,അതു കൊണ്ടു തന്നെയാണ് പല പ്രണയിതാക്കളെയും നാം നമ്മുടെ കോലുകൊണ്ടു അളക്കുവാൻ ശ്രമിക്കുന്നത് .നമ്മുടെ മാത്രം ശ്രേഷ്ഠവും മറ്റുള്ളവ പൂർണ്ണതയില്ലാത്തവയായും തോന്നുന്നതിന് പിന്നിലെ മാനസിക ഉല്ലാസം മനസ്സിലാക്കാവുന്നതേയുള്ളു.

ഞാൻ നിന്നെ പ്രേമിക്കുന്നു എന്നു തുടങ്ങിയ വാക്കിന്റെ മിതത്വം പിന്നീട് ഭയാനകമായ പ്രതിജ്ഞകളിൽ തട്ടി തകരുന്നതായിട്ടാണ് കാണുന്നത്. വാക്കുകൾ എല്ലായ്പ്പോഴും വാക്കുകൾ മാത്രമായി അവശേഷിക്കുന്നതിന്റെ പിന്നിലെ കാരണം കമിതാക്കളുടെ ശോഷിച്ച അർപ്പിത മനോഭാവമാണ്. അതു പിന്നെ പലരുടെയും ജീവിതത്തിനെയും പഠനത്തെയും തകർക്കുന്ന , ഭാവിയിൽ പിന്തുടർന്നേക്കാവുന്ന നിഴലുകളായോ മാറിയേക്കും. അത്രത്തോളം വാക്കുകൾക്ക് വർത്തമാന ജീവിതത്തിൽ പ്രസക്തിയുണ്ട്.

No comments:

Post a Comment