2017 ഈ വർഷവും മുൻപുള്ള വർഷങ്ങളെ പോലെയായിരുന്നില്ല എനിക്ക് . ഈ ജന്മത്തിൽ വച്ച് എനിക്ക് ഏറ്റവും വിലമതിച്ചതെന്ന് വിശ്വാസമുള്ള ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ആ വരവിന് എന്തോ ഒരു പ്രത്യേകത അനുഭവിച്ചു തുടങ്ങിയത് അയാൾ എന്നോടു കൂടുതൽ അടുത്തത് മുതലാണ് . ആ അടുപ്പം ആകർഷണത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീടിങ്ങോട്ട് ഓരോ നാളും വർധിച്ചുവരുന്ന പരിശുദ്ധ പ്രണയമായി പരിണമിച്ചുകൊണ്ടേയിരുന്നു. അവളില്ലാതെ എനിക്കിന്ന് ജീവിക്കാൻ സാധിക്കില്ല. പരസ്പരം ഞാൻ അവളുടെയും അവളെന്റെയും മരപ്പട്ടിമാരാണ്. ത്രിസന്ധ്യയ്ക്ക് തെളിച്ച നിലവിളക്കിൽ നിന്നുമുയരുന്ന പ്രകാശത്തിന്റെ മുഖമാണവൾക്ക്. അത്രയ്ക്കും ഐഷ്വര്യമാണവൾ. ഇന്നവൾ എനിക്ക് എന്റെ പകുതി പ്രാണനാണ് , എന്തെന്നാൽ മറ്റാരെക്കാളും എന്നെക്കാളും ഞാൻ സ്നേഹിക്കുകയും സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ അത് എന്റെ ചെക്കനെയാണ് . പറഞ്ഞറിയിക്കാനോ എഴുതി തരുവാനോ പറ്റുന്നില്ല നിന്നോടുള്ള എന്റെ ഇഷ്ടം. ഇത്രമേൽ എന്നെ സ്വാധീനിച്ച വേറൊരു വ്യക്തി എന്റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും വേണ്ട. ഇനി നീ എന്നെ വിട്ടകന്നാലും നിന്റെ കൂടെ ചിലവഴിച്ച കുറേ നിമിഷങ്ങൾ മാത്രം മതി മരണംവരെ എനിക്ക് ജീവിക്കാൻ. പക്ഷെ ഈ ജന്മം മുഴുവനും എന്റെ കൂടെ തല്ലുകൂടുവാനും തമ്മിലൊരുമിച്ചു ഒന്നായിതീരുവാനും എന്റെ മരപ്പട്ടിയെ തന്ന ഈ 2017 ന് നന്ദി. ഒരുപാടൊരുപാട് നന്ദി.......
Sunday, 31 December 2017
Wednesday, 15 November 2017
വിശുദ്ധ പശു
അവരെന്നെ തുറങ്കലിലടച്ചില്ല ..
പട്ടിണി കിടക്കുമ്പോഴും എന്റെ ജാതി ചോദിച്ചു...
നേർച്ചകൊടുക്കാൻ ആവതില്ലാത്തപ്പോൾ
ഈശ്വര കോപം കൊണ്ടാണെന്ന് വാദിച്ചു..
ഫുഡ് റെസിപ്പികളുടെ കളർഫുൾ അവതരണം കണ്ട് വെള്ളമിറക്കി ,നിങ്ങൾ ഈ രംഗം സ്മാർട്ട് ഫോണുകളുടെ മുന്നിൽ നെടുവീർപ്പിടണം .. കരയണം .. ആക്രോഷിക്കണം ..
എന്നെ തനിച്ചു മരിക്കാൻ അവർ അനുവദിക്കുന്നില്ല, അതിനാൽ
ഞാൻ എന്റെ കുഞ്ഞുങ്ങളെയും അവരുടെ അമ്മയെയും കൂട്ടുന്നു ..
നിങ്ങൾ ഭരിച്ചോളു , കീഴടക്കി മുന്നോട്ടു പോയ്ക്കൊള്ളുക ഭരണകൂടമേ ..
ഇന്നീ മണ്ണിൽ എനിക്ക് ജയിക്കാൻ അര ലിറ്റർ റേഷൻ മണ്ണെണ്ണ ധാരാളം ..
ഇന്നെന്നെ പോലുള്ളവരുടെ എരിഞ്ഞടങ്ങിയ ചാരത്തിൽ ആ ത്രിവർണ്ണ പതാക നിവർത്തണം ...
എനിക്കും പുനർജ്ജനിക്കണം ഒരു ഉത്തരേന്ത്യൻ പശുവായ് ..
എനിക്കു വേണ്ടി വാദിക്കുവാൻ ,
എനിക്കു വേണ്ടി കൊല്ലുവാൻ ,
എനിക്കു വേണ്ടി തെരുവിലിറങ്ങുവാൻ , ഒരു ജനത തന്നെ മുന്നോട്ടു വരും .. ഞാനെന്ന പശു മൃഗത്തിന് ജാതി വേണ്ട ..
ജാതി തമ്പ്രാക്കളുടെ തുപ്പലു നക്കേണ്ട ഗതികേടു വേണ്ട ..
ചിരിക്കണ്ട ചിന്തിക്കണ്ട ഒന്നിനെയും എതിർക്കേണ്ട മനുഷ്യത്വമില്ലാത്ത മനുഷ്യമൃഗത്തിന്റെ ദയ കാത്ത് കഴിയണ്ട ..
എന്റെ പേരിൽ രാജ്യം ഉണ്ടാക്കും പള്ളിക്കുടങ്ങളിൽ എന്റെ മഹത്വം ഉച്ചത്തിൽ പാടും ..
കവലകളിൽ , പുസ്തകങ്ങളിൽ എന്റെ ചിത്രം വരും .. അമ്പലങ്ങൾ പണിയും , ഒടുവിൽ അവർ എനിക്കു വേണ്ടി അന്യേന്യം പടവെട്ടും ..
ഞാൻ ഗർവ്വോടെ പറയും ഞാൻ പശുവാണെന്ന് ..
ജാതി മത വർഗ്ഗീയ ലഹളകളിൽ പെട്ട് കത്തിയെരിഞ്ഞ ആയിരം മനുഷ്യ ശവകുടീരങ്ങൾക്കു മുകളിൽ മുളയ്ക്കുന്ന പുല്ല് ഞാൻ തിന്നും ,
നിങ്ങളെ നോക്കി ചിരിക്കും ..
Saturday, 7 October 2017
Dileep issue
*ദിലീപിനെ തോളിൽ ഏറ്റിയ നാണം കെട്ട ആണും പെണ്ണും കെട്ടവരെ...😰..സ്വന്തം മകളെ/പെങ്ങളെ/അമ്മയെ ക്വട്ടേഷൻ കൊടുത്ത് ഒരുത്തൻ പീഡിപ്പിക്കുമ്പോഴും ധർമ്മജൻ ബോൾഗാട്ടിയും, ഇത് പോലെയുള്ളവരൂം, പടക്കം കരുതി വെക്കുമോ പൊട്ടിച്ചു രസിക്കാൻ...!!*
💇😰👩😰👩😰👩😰
*ഭാഗ്യലക്ഷ്മി പറഞ്ഞത് പോലെ, ആലുവയിൽ ഇന്നലെ കണ്ട ആൾക്കൂട്ടം ശരിക്കും ഭയപെടുത്തുന്നു.അവരാരും പാക്കിസ്ഥാനിൽ നിന്ന് വന്നവരോ വിവരമില്ലാത്ത ബംഗാളികളോ ആയിരുന്നില്ല.നമ്മോടൊപ്പം, നമ്മുടെ അയൽപക്കത്ത് ജീവിക്കുന്ന യുവാക്കൾ തന്നെ...!! എന്ത് സന്ദേശമാണ് അവരിന്നലെ സമൂഹത്തിനും, വരും തലമുറക്കും കൊടുത്തത് ??*
*ഒപ്പം തന്നെ, "ദേര സച്ചാ സൗദാ" തലവൻ ഗുർമീത് ശിക്ഷിക്കപ്പെട്ടപ്പോൾ കലാപം ഉണ്ടാക്കാൻ അനുയായികളെ ഇളക്കിവിട്ട സംഭവത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ "ഡി സിനിമാസ്" കേസ് വാദിച്ച വക്കീലിന്റെ വീടിനു നേരെ പോലും ഗുണ്ടകളെപ്പോലെ അഴിഞ്ഞാടിയവർ വിവരമില്ലാത്ത ഉത്തരേന്ത്യാക്കാർ അല്ലായെന്ന കാര്യം തീർച്ചയായും ഭയപ്പെടുത്തുക തന്നെ ചെയ്യുന്നു...!!
ദിലീപ് കുറ്റം ചെയ്തോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്.... ഇത്രയും നീചമായ രീതിയിൽ ചരിത്രത്തിൽ പോലും കേട്ടുകേഴ്വി ഇല്ലാത്ത തരത്തിൽ ഒരു പെണ്ണിനെ ക്രൂരമായി ക്വട്ടേഷൻ കൊടുത്ത് പീഡിപ്പിച്ച കേസിലെ കുറ്റാരോപിതൻ നീണ്ട 85 ദിവസത്തെ ജയിൽവാസ്സത്തിന് ശേഷം കർശന ഉപാധികളോടെ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ സാക്ഷരകേരളത്തിലെ വലിയൊരു വിഭാഗം ആ കുറ്റാരോപിതന് താര പരിവേഷം കൊടുക്കുന്നത് നാട്ടിലെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി തന്നെയല്ലേ ??
"ഞാൻ പീഡിപ്പിക്കപ്പെട്ടു" എന്ന് ഞാനും, നിങ്ങളുമടങ്ങുന്ന സമൂഹത്തോട് നെഞ്ചുപൊട്ടി ഏറ്റുപറഞ്ഞ ആ പെൺകുട്ടി ഇന്നലെ അനുഭവിച്ച വേദനയുടെ ആഴം ആരെങ്കിലും അറിഞ്ഞോ ? അതുപോലെ ഒരുവൾ നിങ്ങളുടെയൊക്കെ വീട്ടിലും നാളെ ഉണ്ടാവാം.... വലിയ ദൂരമൊന്നുമില്ല നിങ്ങളുടെ വീടും അങ്കമാലിയും തമ്മിൽ എന്ന് ഇടയ്ക്കിടെ ഒന്നോർക്കുന്നതു നന്ന്... ഈ ദുരന്തം നാളെ നിങ്ങളുടെ വീട്ടിലും സംഭവിക്കാം... അന്നും, സമൂഹം ഇങ്ങനെയൊക്കെ പെരുമാറിയാൽ മതിയോ ? ഇതായിരിക്കുമോ നിങ്ങൾ സാക്ഷര കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നത് ? നാളെ, സ്വന്തം മകളെ ക്വട്ടേഷൻ കൊടുത്ത് ഒരുത്തൻ പീഡിപ്പിക്കുമ്പോഴും ധർമ്മജൻ ബോൾഗാട്ടി പടക്കം കരുതി വെക്കുമോ പൊട്ടിച്ചു രസിക്കാൻ...!! പാലഭിഷേകം നടത്തുമോ കുറ്റാരോപിതർ ജാമ്യത്തിലിറങ്ങുമ്പോൾ ??
ഉത്തർ പ്രദേശിലോ, ഹരിയാനയിലോ വല്ല പെൺകുട്ടികളും പീഡിപ്പിക്കപ്പെടുമ്പോൾ ഘോര ഘോരം പ്രതികരിക്കുന്ന സാംസ്കാരിക നായകരേം, അവാർഡ് തിരികെ കൊടുക്കൽ കമ്മറ്റിക്കാരേം ആരേം കാണാനില്ല... കേരളത്തിലെ, ഭൂരിപക്ഷം പുരുഷന്മാരുടെ പിന്തുണ ഈ കുറ്റാരോപിതനൊപ്പം ഉണ്ടെന്നു കരുതുന്നില്ല... എന്നാലും, ദേശീയ മാധ്യമങ്ങളിൽ സഹിതം ഇന്നലെ കണ്ട "ആഘോഷ വാർത്ത" കേരളീയന്റെ കപട മുഖംമൂടി വലിച്ചു കീറുന്ന ഒന്നുതന്നെയായിരുന്നു... സംശയമില്ല...!!
ഇന്നലത്തെ ആഘോഷങ്ങൾ ഒരോർമ്മപ്പെടുത്തലാണ്... അതെ... "പെണ്ണിന്റെ മാനത്തിനു ഞങ്ങൾ പുല്ലു വിലയെ കൊടുത്തിട്ടുള്ളൂ" എന്ന സാക്ഷരകേരളത്തിന്റെ ഓർമ്മപ്പെടുത്തൽ... ലജ്ജിച്ചു തല താഴ്ത്തുക കേരളമേ...!!
Tuesday, 19 September 2017
കൊരങ്ങിക്ക്
കണ്ണ് തുറന്നു നോക്കൂ , കുഞ്ഞിക്കണ്ണുകളിൽ ഉണരുമ്പോൾ തന്നെ പ്രണയം കാണുന്നുണ്ടല്ലോ, രാത്രി ആരെയാണ് അവസാനം ഓർത്തു കിടന്നത് .സത്യസന്ധമായിട്ടൊന്നു പുറകോട്ടോടി നോക്കു ..ഏഹ് എന്നെയാണോ ചുമ്മ ..ആഹ് ആയിരിക്കുമെന്ന് വിശ്വസിക്കാനാണെനിക്കിഷ്ഠം. ശ്ശൊ ഇന്ന് കണ്ണേ ഉറങ്ങുറങ്ങ് പാടി തരാൻ പറ്റിയില്ല. നീ ഒട്ടും ചോദിച്ചതുമില്ല അല്ലാണ്ടു തന്നെ ഉറങ്ങിയല്ലോ. ഇന്നലെ നീ പറഞ്ഞ കാര്യം വീണ്ടും വീണ്ടും വല്ലാണ്ട് അലട്ടിക്കൊണ്ടിരിക്കുന്നു, വിവാഹം തന്നെടി കാര്യം .ഒരു പണിയൊക്കെ ഉടനെ ഉണ്ടാക്കണ്ടേ അതു കഴിഞ്ഞു നിന്നെ വന്നു കാണണം അല്ലല്ലോ വീട്ടുകാരെ അല്ലെ കാണേണ്ടത് ,നിനക്കു ബോധ്യപ്പെട്ടാൽ പോരല്ലോ ബാക്കിയുള്ളവരെയും കൂടി മനസ്സിലാക്കിക്കണമല്ലോ. എന്തു ചെയ്യാനാടി പെണ്ണേ ഇങ്ങനെ ഒരു രാജ്യത്ത് ആയി പോയില്ലേ നമ്മൾ വന്നു ഭൂജാതരായത്. ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ എത്ര പേരുടെ സ്വഭാവ സർട്ടിഫിക്കറ്റു വേണം .എന്നിട്ടും തീരുവോ ആവശ്യങ്ങൾ ചെക്കന് ഇത്ര ബാങ്ക് ബാലൻസ്, പാരമ്പര്യം വേണം 5 അക്ക ശമ്പളമുള്ള സ്ഥിരം ജോലി വേണം അങ്ങനെ നോൺ സ്റ്റോപ്പ് ആവശ്യങ്ങളുടെ നീണ്ട നിര ഉയർത്തി ഭയപ്പെടുത്തും. പ്രണയത്തിനുണ്ടോ പെണ്ണേ സ്റ്റാറ്റസ്റ്റ് അവിടെ രണ്ടു മനസ്സുകൾ കളകമില്ലാതെ തുറന്നു സംസാരിക്കുവാൻ ആഗ്രഹിക്കുന്നു. ആ ഇഷ്ടത്തിന്റെ ശക്തി അളക്കുവാൻ മാത്രമുള്ള യന്ത്രങ്ങൾ കണ്ടുപിടിക്കേണ്ടിയിരിക്കുണു. കണ്ണകന്നാലും എത്ര ദൂരത്താണെങ്കിലും ആ സ്നേഹം ഒരിട നഷ്ടമാകാതെ വീണ്ടും വീണ്ടും ആർജ്ജിക്കുന്നതിന്റെ പിന്നിലെ രഹസ്യവും അറിയില്ലല്ലോ.
ഉറങ്ങാൻ നേരം കണ്ണായ്ക്കുമ്പോൾ നിന്റെ മുഖം. ഉണരുമ്പോൾ പിന്നെ മറ്റൊരു ലോകത്തിൽ നിന്നോടുള്ള സല്ലാപം അങ്ങനെ ദിവസങ്ങൾ ഓരോന്നു കൊഴിഞ്ഞു പൊക്കോണ്ടേയിരിക്കുന്നു. നമ്മുടെ കഷ്ടപ്പാടൊന്നും വീട്ടുകാർക്കറിയണ്ടല്ലോ ബ്ലഡീ ഫൂൾസ്.
അല്ലാണ്ടാരാടി നിനക്ക് താരാട്ടുപാടി ഉറക്കണത് ,ഭ്രാന്തു പിടിച്ചു പോലെ ഇടവിടാതെ മിണ്ടാൻ കൊതിക്കുന്നത്.
ഒരു അമ്മയ്ക്കു മാത്രം തരാൻ കഴിയുന്ന വാത്സല്യത്തോടെ നിന്നെ കെട്ടിപ്പിടിച്ചുറങ്ങണം , ഒരച്ചനു മാത്രം നൽകാൻ കഴിയുന്ന കരുതലോടെ ഓരോ നിമിഷത്തിലും സ്നേഹവാർപ്പോടെ നിന്നെ ഊട്ടണം. അങ്ങനെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾക്കിടയിൽ നമ്മൾക്കിടയിലെ പിണക്കങ്ങൾക്കു കർട്ടനിടണം ,ഇടയ്ക്കു അഭിപ്രായ വ്യത്യാസങ്ങൾ വന്നു തലപൊക്കി നോക്കും ഇവരെ തമ്മിൽ തല്ലിക്കാൻ ,ഇല്ല വിട്ടുകൊടുക്കരുത് .
കല്യാണത്തെ പറ്റിയെന്തിനാടി നമ്മൾ വെറുതെ ബേജാറാവണത് ,ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ ഇങ്ങനെ സംസാരിക്കുന്നതു പോയിട്ട് ഒരു നേരം ഉണ്ണാൻ പോലും ഗതിയില്ലാത്ത ശതകോടികളെപ്പറ്റി. നമ്മളെ സുഖമായി ഉറങ്ങാൻ അനുവദിച്ച സാഹചര്യങ്ങളെ ശ്രിഷ്ടിക്കുവാൻ വേണ്ടി ത്യാഗവും പീഢനങ്ങളും സഹിച്ച് പ്രണയവും കുടുംബ ജീവിതവും ഉപേക്ഷിച്ച് ,അമ്മമാരുടെ കണ്ണുനീരിൽ പതറാതെ മുന്നോട്ടുള്ളവരുടെ ശോഭനമായ ഭാവിക്കു വേണ്ടി ജീവൻ വരെ കളഞ്ഞ് പൊരുതിയവരെ. അവരും നമ്മളെ പോലെ പ്രണയിച്ചിട്ടുണ്ടാവില്ലേ, ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ പങ്കുവച്ചുവരാകില്ലേ, ഒന്നു ഓർത്തുനോക്കിയേ പ്രണയം സാക്ഷത്കരിച്ചതിന്റെ പേരിൽ ചുട്ടെരിക്കപ്പെട്ട ഒരുപാടു ദലിത് പെൺകുട്ടികളുടെ നിലവിളികൾ. പല പ്രണയവും ഒത്തുചേർക്കപ്പെടാൻ ഇവിടുത്തെ ജാതി ദ്രാന്തന്മാർ സമ്മതിക്കാതെ പോയിട്ടുണ്ടാകില്ലേ. കീഴാളനായതു കൊണ്ടു മാത്രം അടിമപ്പണി ചെയ്യപ്പെടാൻ വിധിക്കപ്പെട്ടവൻ അതിൽ നിന്നും മോചിതനാവാനല്ലേശ്രമിക്കുകയുള്ളു അതിനാല്ലല്ലേ രമണന്റെ നിസ്സഹായ അവസ്ഥയോർത്തു മലയാള മനസ്സ് വിങ്ങിയത്. ആ അസ്ഥകളിൽ ഏതെങ്കിലുമൊന്ന് നമ്മൾ അനുഭവിച്ചിട്ടുണ്ടോ.
ഇച്ചിരി ഓവറായി പോയല്ലേ ഐ ആം ദി സോറി പെണ്ണേ , നീ സഖാവെന്നു വിളിക്കുമ്പോൾ പലപ്പോഴും അപകർഷതാ ബോധത്താൽ ഞാൻ തല കുനിക്കാറുണ്ട്. ഒരു നല്ല സഖാവിന് വേണ്ട ഒരു ഗുണവും എനിക്കില്ലെടി പെണ്ണേ. അതു തന്നെ കാരണം. DYFI യിൽ പ്രവർത്തിക്കുന്നതു കൊണ്ടൊന്നും ഒരാൾ സഖാവാകില്ല , ആഹ് പോട്ടെ അതൊക്കെ പറഞ്ഞാൽ ഇനിയും ഒത്തിരി പറയേണ്ടി വരും. നിന്റെ മനസ്സിലെ ഞാൻ പല കാര്യങ്ങളിൽ അഗ്രഗണ്യനായ ഒരാളെന്നായിരിക്കും ആ തെറ്റിധാരണ മാറ്റി വയ്ക്കുക ,നിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു കിണ്ടിയുമല്ല ഞാൻ. ഒരശു അത്രേയുള്ളു. നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് പലപ്പോഴും പല കാര്യങ്ങളും ഇംപ്രസ്സ് ചെയ്യാൻ വേണ്ടി പറയുന്നതും ചെയ്യുന്നതുമാണ്.
മിക്ക പ്രണയങ്ങളും പരാജിതമാകുമ്പോൾ വിശ്വാസിയല്ലാത്ത ഞാൻ നെഞ്ചിൽ കൈവയ്ക്കുന്നതു നീ എന്ന ഒറ്റ കാര്യത്തിനാണ്. എന്റെ പ്രണയം എനിക്ക് തോൽക്കുവാനുള്ള വഴിയല്ല , എന്റെ പ്രണയം എനിക്ക് ഇന്ധനമാണ് മുന്നോട്ടുള്ള ജീവിതത്തിന് കണ്ണും കാതും തുറന്നു പിടിക്കുവാൻ പ്രേരണയാകുന്ന ഇന്ധനം.
വാക്കെന്ന വാക്കിനെ കീറിമുറിച്ചു സത്യം ചെയ്യാൻ എനിക്കു പ്രയാസമാണ്. വാക്കാണ് സത്യം നുമ്മടെ മൊയ്തീന്റെ ഡയലോഗൊന്നും ഞാൻ കടമെടുക്കുന്നില്ല. വാക്കു നൽകുന്നതിനേക്കാൾ അതു പ്രാവർത്തികമാക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് എന്റെ കൊരങ്ങി പരിഭ്രാന്തി കൊള്ളാതെ ഇരിക്കൂട്ടോ. ഒരുപാടൊരുപാട് സ്നേഹത്തോടെ എന്നും നിന്റെ മാത്രം സഖാവ്.
വാ വിട്ട വാക്ക് കൊള്ളിവാക്ക്
"വാക്കാണ് സത്യം" മൊയ്തീനും അയാളുടെ കാഞ്ചനമാലയും അവരുടെ പ്രണയവും ,വിരഹവും ഒടുവിലെ മരണവും മലയാളിക്കു പ്രിയപ്പെട്ടതായി മാറിയ നാളുകൾ,
പിന്നീടങ്ങോട്ടു ഈ വാക്ക് എന്ന വാക്ക് പലവുരു കമിതാക്കൾ ഉരുവിട്ടു വാക്കെന്ന സത്യത്തെ തന്നെ ഇല്ലാണ്ടാക്കും വിധം ആ വാക്കുകളെയെടുത്തമമാനമാടി ,
കുളിക്കുമ്പോഴും നനക്കുമ്പോഴും നടക്കുമ്പോഴും ഫോണുകളിലെ പച്ചക്കിളി ആപ്പ് അഥവ വാട്ട്സ്സാപ്പ് ചിലച്ചു കൊണ്ടിരുന്നു,
വാക്കാണ് പെണ്ണേ വാക്കിനെ അറിയാല്ലോ അതിലുപിടിച്ചു സത്യമിട്ടാൽ പിന്നെ വേറെന്തുവാക്കു പറയണം ഇരുവരും പിന്നെ ചുംബന കുട്ടനെ പറഞ്ഞയച്ചു ഉല്ലാസ ലഹരിലമർന്നു വാരിപ്പുണർന്നു വിസ്മൃതിയടയും.
എന്നെയും കൈയൊഴിഞ്ഞോ
ഒരു വാക്കിൽ പ്രണയം പറഞ്ഞു വഴിവക്കുകൾ സാക്ഷിയായി,
പലവട്ടം പല വാക്കുകൾ ഉരുവിട്ടും ഒടുവിലവളുടെ കനവിലെരിയും ദീപമായി മാറി ഞാൻ,
കളിക്കും കലഹിക്കും ചിരിക്കും ചിന്തിക്കും ഓർമ്മകളുടെ ചിതയിലമർന്നിരിക്കും,
പലവഴിയിലൊരിടവഴിയിൽ കടമിഴികളെഴുതിയൊരാ പെണ്ണിനെ പലവട്ടമിടവിട്ട് കുങ്കുമ ചാർത്തിലയിൽ ഉമ്മവച്ചു,
സുഗന്ധം പരക്കുന്നു മുടിയിഴകളിൽ വിരലുകൾ പരതുന്നു,
അനവധി നിരവധി ആണ്ടങ്ങു പോയി ഇടവഴികളിപ്പോഴും പലവിധം കനവുകൾ കാണുന്ന പരൽ മീനുകൾക്കു പാത്രമായി കാവൽ നിന്നു,
ഒരു വാക്കിൽ തുടങ്ങി ഇരുവാക്കിലൊതുങ്ങി,
പ്രണയത്തിനിപ്പോൾ അപരന്മാർ കാരണം പൊതുവഴിയിലിറങ്ങാൻ അനുവാദമില്ല ,
കുത്തുവാക്കുകൾ കേട്ടുമടുത്തിട്ടാകണം
നല്ല പ്രണയമേ നിന്നെ കാണാൻ കിട്ടുന്നില്ല പോലും .....
പ്രതിജ്ഞകളുടെ പ്രണയം
ഒരോരുത്തർക്കും അവരുടെ പ്രണയം എപ്പോഴും മറ്റുളളവരിൽ നിന്നും വ്യത്യസ്തമായിട്ടാണ് തോന്നാറുള്ളത് ,അതു കൊണ്ടു തന്നെയാണ് പല പ്രണയിതാക്കളെയും നാം നമ്മുടെ കോലുകൊണ്ടു അളക്കുവാൻ ശ്രമിക്കുന്നത് .നമ്മുടെ മാത്രം ശ്രേഷ്ഠവും മറ്റുള്ളവ പൂർണ്ണതയില്ലാത്തവയായും തോന്നുന്നതിന് പിന്നിലെ മാനസിക ഉല്ലാസം മനസ്സിലാക്കാവുന്നതേയുള്ളു.
ഞാൻ നിന്നെ പ്രേമിക്കുന്നു എന്നു തുടങ്ങിയ വാക്കിന്റെ മിതത്വം പിന്നീട് ഭയാനകമായ പ്രതിജ്ഞകളിൽ തട്ടി തകരുന്നതായിട്ടാണ് കാണുന്നത്. വാക്കുകൾ എല്ലായ്പ്പോഴും വാക്കുകൾ മാത്രമായി അവശേഷിക്കുന്നതിന്റെ പിന്നിലെ കാരണം കമിതാക്കളുടെ ശോഷിച്ച അർപ്പിത മനോഭാവമാണ്. അതു പിന്നെ പലരുടെയും ജീവിതത്തിനെയും പഠനത്തെയും തകർക്കുന്ന , ഭാവിയിൽ പിന്തുടർന്നേക്കാവുന്ന നിഴലുകളായോ മാറിയേക്കും. അത്രത്തോളം വാക്കുകൾക്ക് വർത്തമാന ജീവിതത്തിൽ പ്രസക്തിയുണ്ട്.
വാക്ക്
പണ്ടു മുതൽക്കേ വാക്കുകളോടെനിക്കു പ്രണയമായിരുന്നു. അതിപ്പോ നല്ലതായാലും ചീത്തയായാലും, നല്ല വാക്കുകളിൽ പലപ്പോഴും അഹങ്കരിച്ചതു കൊണ്ടാകാം കൂടുതലും കുത്തുവാക്കുകളാണ് കേൾക്കാറ്. പരിഹാസവും മോശം വാക്കുകളും നമ്മുടെ ഉള്ളിൽ അങ്ങനെ കിടക്കാറുണ്ട്. ഇനി നല്ലതിനും ചീത്തയ്ക്കും ഇടയിലുള്ള വാക്കുകളുണ്ട് അവയെ എതു ഗണത്തിൽ ഉൾപ്പെടുത്താം എന്നുള്ളത് റിസർച്ച് ചെയ്തു കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.
Monday, 11 September 2017
ചിതകൾ
രണ്ടാമത്തെ പ്രസവത്തിൽ അണുബാധയെ തുടർന്ന് കുഞ്ഞ് മരിച്ചു.
തന്റെ കുഞ്ഞു സഹോദരിയുടെ വരവും നോക്കി അമ്മമ്മയുടെ മടിയിൽ കിടന്നിരുന്ന 5 വയസ്സുകാരൻ അനന്തുവിന്റെ കാത്തിരിപ്പ് വിഫലമായി. കുഞ്ഞു മരിച്ചതൊന്നും അനന്തുവിനോട് ആരും പറയരുതു കൊച്ചു മനസ്സല്ലേ് ,ഒരുപാടു ആഗ്രഹിച്ചതുമാണവൻ ,അമ്മമ്മ ഉത്തരവിട്ടു... കാലം പിന്നെയും മുന്നോട്ടു നടന്നു കൊണ്ടിരുന്നു രണ്ടാം പ്രസവത്തിൽ കുഞ്ഞു മരിച്ചുതൊക്കെ എല്ലാവരും അറിയാണ്ടു തന്നെ വിസ്മരിച്ചു കഴിഞ്ഞു. ആയിടയ്ക്കു അനന്തുവിന്റെ അമ്മ സിമിയുടെ വയറ്റിൽ ഒരു മുഴ പൊന്തി വരുന്നുണ്ടായിരുന്നു. പോകെ പോകെ വേദന അസഹനീയമായി തുടങ്ങി. ആശുപത്രിയിൽ കൺസൾട്ടു ചെയ്തപ്പോൾ സാരമാക്കേണ്ട കാര്യമില്ല, ഒരു മൈനർ സർജറിയിലൂടെ മുഴനീക്കം ചെയ്യാൻ സാധിക്കുമെന്നു ഡോക്ടർ പറഞ്ഞു, അതേടെ കുറച്ചു പരിഭ്രാന്തി അകന്നു. വേദന ശമിക്കുവാൻ വേണ്ടിയുള്ള കുറച്ചു മരുന്നുകളുടെ കുറിപ്പടികളും നൽകി.
കുറച്ചു ദിവസങ്ങൾക്കു ശേഷം അനന്തുവിനെ സ്കൂളിലേയ്ക്കു അയക്കുന്ന തിരക്കിനിടയ്ക്കു സിമി തലകറങ്ങി വീണു. സ്ഥിരമായി കൺസൾട്ടു ചെയ്തിരുന്ന വസുന്ദര ദേവി ഡോക്ടറുടെ അടുക്കലേക്കാണ് സിമിയെ കൊണ്ടു ചെന്നത്. "കൺഗ്രാചുലേഷൻസ് മിസ്റ്റർ സുരേഷ് സിമി ഈസ്സ് ക്യാരീയിംഗ് ". മൂന്നാമത്തെ പ്രാവിശ്യവും ഗർഭം ധരിക്കുന്നതിന്റെ വൈഷമ്യം പ്രകടമാണ് സിമിയുടെ മുഖത്ത്, എന്നിരുന്നാലും അനന്തുവിനൊരു കൂട്ടുവേണമെന്നുള്ള എല്ലാരുടെയും ആഗ്രഹത്തിനു മുന്നിൽ അതിനു അത്ര കെല്പുണ്ടായിരുന്നില്ല.
പിന്നേയും ദിവസങ്ങൾ ഒരുപാട് കടന്നു പോയി ,ശരീരം ദഹിപ്പിക്കുന്ന വേനൽക്കാലത്തെ വകഞ്ഞുമാറ്റി പ്രതീക്ഷയുടെ മറ്റൊരു പൂക്കാലമെത്തി.സിമിയാകെ അവശയായി കാണപ്പെട്ടു തുടങ്ങി. അന്നാളുകളിൽ ഒരു അവധി ദിവസം സിമിയ്ക്കു അസഹനീയമായ വേദന അനുഭവപ്പെട്ടു. എല്ലുകൾ പൊടിഞ്ഞു പോകുന്ന വേദന, പേശികൾ ഉരുണ്ടു കൂടുന്ന പോലെ. അമ്മേ.. എന്തിനാമമ കരയണേ ,അനന്ദുവിന്റെ കുഞ്ഞു കരങ്ങൾ അവയുടെ മൂർദ്ധാവിൽ തടവിക്കൊണ്ടു ചോദിച്ചു.
ആശുപത്രിയിൽ എത്തിച്ച സിമിയെ ഗൈനക്കോളജി വിദഗ്ദ്ധർക്കു പുറമേ വേറെയും സ്പെഷ്യലിസ്റ്റുകൾ പരിശോധിച്ചു. "ലുക്ക് മിസ്റ്റർ സുരേഷ് ദ സിറ്റ്വേഷൻ ഈസ് ഹൈ സോ ഇറ്റ്സ് വെരി അർജൻറ് ടു ഷിഫ്റ്റ് സിമി ടു അനതർ ഹോസ്പ്പിറ്റൽ വിത്ത് ഹൈ അമിനിറ്റീസ്സ് " .പട്ടണത്തിലെ ഏറ്റവും മികച്ച ആശുപത്രിയിൽ സിമിയെ പ്രെവേശിപ്പിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. വയറ്റിലെ മുഴനീക്കം ചെയ്തെന്നും സിമിയ്ക്കു പ്രശ്നമൊന്നുമില്ലെന്നു അറിയച്ചപ്പോഴാണ് എല്ലാർക്കും ആശ്വാസമായത്. രണ്ടു ദിവസം കഴിഞ്ഞിട്ടും ഡിസ്ചാർജു ചെയ്തില്ല ,അനന്തു അമ്മയെ കാണാണ്ട് വല്ലാത്ത ബഹളമാണ് വീട്ടിൽ അമമമമ സുരേഷിനോടു പറഞ്ഞു.ജോലി കഴിഞ്ഞ് വൈകിയെത്തുന്ന സുരേഷ് അനന്തുവിനെ അമ്മമമയുടെ അടുക്കൽ നിർത്തിയിട്ടാണ് പോകാറ്. മൂന്നാംപക്കം വെള്ളം ചോദിക്കാനായി പൊങ്ങിയ സിമിയുടെ കൈകൾ പെട്ടെന്ന് തളർന്ന് തഴേക്ക് പതിച്ചു, പിന്നെ ആ കൈകൾ ഉയർന്നില്ല. അനന്തുവിന്റെ മൂർദ്ധാവിൽ തലോടിയില്ല, ചോറ്റുപാത്രത്താളുകൾ പൊതിഞ്ഞെടുത്തില്ല, വികൃതി കിട്ടുമ്പോൾ ശകാരിക്കാനും തുനിഞ്ഞില്ല, വഴക്കുണ്ടാക്കി മുലയ്ക്കിരിക്കുന്ന മകനെ വാരിയെടുക്കുവാനും ഇന്ന് അമ്മയില്ല, ആ വെളിച്ചം നിലച്ചു, എന്നന്നേക്കുമായ്...
"വീ ആർ എക്സ്ട്രീമിലീ സോറി മിസ്റ്റർ സുരേഷ്, ഷി ഈസ് നോ മോർ "...
അനന്തു ഓടിച്ചാടി നടുക്കുകയാണ് വീടു മുഴുവനും , പതിവില്ലാതെ ഇത്രയും ആൾക്കൂട്ടത്തെ കണ്ട പരിങ്ങലുമുണ്ടവന് എന്നാലും കുറേ ചങ്ങായിമാരെ കിട്ടിയതിന്റെ സന്ദോശവും അവന്റെ മുഖത്തു തെളിഞ്ഞു നിന്നു. ഇടയ്ക്കവൻ അകത്തളത്തിൽ വാഴയിലയിൽ നൂൽ കൊണ്ട് പെരുവിരൽ ചേർത്തു കെട്ടപ്പെട്ട അമ്മയുടെ മുഖത്തേക്ക് ആയും , തട്ടിയുണർത്തുന്ന പോലെ എണീക്കമ്മേ എന്നു പറയും ,കാഴ്ചക്കാർ നിസ്സഹായകരായി നോക്കി നിന്നു വിതുമ്പിക്കൊണ്ടിരുന്നു. നിശ്ശബ്ദതയെ തല്ലിക്കെടുത്തിക്കൊണ്ട് അലറി വിളികളും കരച്ചിലും , സിമിയെ ചിതയിൽ വച്ചു ,6 വയസ്സുകാരന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുവാൻ മാത്രം ഒന്നും തന്നെ ഇല്ലായിരുന്നു കൊള്ളിവയ്ക്കുമ്പോൾ. ഇക്കാലമിത്രയും സ്നേഹപകർന്നു തന്നതിന് , തല്ലി നന്നാക്കാൻ ശ്രമിച്ചതിന് , ഒരു അമ്മയ്ക്കു മാത്രം നൽകാൻ കഴിയുന്ന വാത്സല്യവും സംരക്ഷണവും നൽകിയതിന് അവസാനത്തെ ശ്രാദ്ധമൂട്ട്, ഒരു പിടി ചോറിൻ പിണ്ഡം....
സിമിയുടെ വേർപാട് ആ വീടിനെയാകെ ബാധിച്ചിരുന്നു. ഇപ്പോൾ ആ വീട്ടിൽ അനന്ദുവിന്റെ അമമമമ മാത്രമാണ് ,അനന്തു അച്ചൻ സുരേഷിനൊപ്പവും... സിമിയുടെ ചിത ഇപ്പോൾ രണ്ടു മനസ്സുകളിൽ മാത്രമേ എരിയുന്നുള്ളു അമ്മമ്മയുടെയും അനന്ദുവിന്റെയും.അമ്മയെ കുറിച്ചുള്ള വിരളമായ ഓർമ്മകൾ മാത്രമാണ് അനന്ദുവിന്റേത്. ഒരു ദിവസം ജോലിക്കു പോയി തിരിച്ചു വന്ന സുരേഷ് അവിടുത്തെ തൂപ്പുകാരി ഷീലയുമായാണ് വീട്ടിലെത്തിയത്.13 വയസ്സുള്ള മകളെയും ഭർത്താവിനേയും ഉപേക്ഷിച്ചാണ് അവൾ സുരേഷിനൊപ്പം ഇറങ്ങിയത്. വെറും കാമം അല്ലാണ്ടു എന്തു പറയാനാ അമ്മമ്മ പിറുപിറുത്തു.അങ്ങനെ അനന്ദുവിന്റെ ജീവിതം കൂടുതൽ ദുസ്സഹനീയമായി തുടങ്ങി, രണ്ടാനമ്മയുണ്ട ശകാരവും കുത്തുവാക്കുകളും. സുരേഷിനും ഷീലയ്ക്കും ഒരു കുഞ്ഞു കൂടി ജനിച്ചതോടെ അനന്തുവിനെ ശ്രദ്ധിക്കാൻ ആരുമില്ലാണ്ടായി. കാര്യങ്ങൾ വഷളായപ്പോൾ അമ്മമ്മ അനന്തുവിനെ കൂട്ടിക്കൊണ്ട് കൂടെ നിർത്തി. മരിച്ചു പോയ ഭർത്താവിന്റെ തുച്ഛമായ പെൻശൻ തുക കൊണ്ടാണ് അവർ അനന്ദുവിനെ പഠിപ്പിച്ചത്.
അനന്തു പത്താന്തരം പഠിക്കുന്ന കാലത്താണ് അമ്മമ്മയുടെ അസുഖം പ്രശ്നമാകുന്നത്. കടുത്ത പ്രമേഹം അമ്മമമയുടെ ശരീരത്തെ കീഴ്പ്പെടുത്തി ,വൃക്കകൾ രണ്ടു തകരാറിലായി.അതോടെ അനന്ദു വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുവാനും നിർബന്ധിതനായി. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് അനന്തുവിന് ആരുമില്ലായെന്ന ദുഃഖത്തോടെ അമമമ്മയും വിടവാങ്ങി. കർമ്മങ്ങൾ എല്ലാം പൂർത്തിയായി ആ വീട്ടിൽ അവൻ തനിച്ചായി.സുരേഷിനോടും ഷീലയോടും കൂടെ നിൽക്കണ്ടായെന്നു അവൻ തറപ്പിച്ചു പറഞ്ഞു.
ചെറുപ്പത്തിലേ അമമ , ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെന്ന സത്യമാണ് അച്ഛൻ ,ഇപ്പോഴിതാ തന്റെ ഏക താങ്ങായ അമ്മമ്മയും പോയി.കാലത്തിന്റെ സഹിഷ്ണുത ശക്തിയ്ക്കു അനന്തുവിന്റെ നൊമ്പരങ്ങളും മായ്ക്കുവാൻ സഹായിക്കട്ടെ.. ചിതയിലെരിഞ്ഞ് ശരീരം ഇല്ലാണ്ടായ പോലെ ആ ഓർമ്മകളും അഗറിയിൽ ശുദ്ധി വരുത്തട്ടെ.
എല്ലാ സൗഭാഗ്യങ്ങൾക്കിടയിൽ ജനിച്ചിട്ടും സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും ഒരുപാട് ആളുണ്ടെങ്കിലും മുമ്പോട്ടുള്ള ലക്ഷ്യങ്ങൾക്കു വേണ്ടി പൊരുതുവാൻ മെനക്കെട്ടാതെ, ജീവിത നൈരാശ്യങ്ങളുടെ ഭാണ്ഡവും ചുമലിലേന്തി നടക്കുന്നവർ അനന്തുവിന്റെ ഏകാന്തതകൾ കേൾക്കുവാനുള്ള സമയമില്ല. സ്നേഹത്തിന്റെ വീർപ്പുമുട്ടലിൽ പക്ഷഭേതം കണ്ടെത്തി കലഹിക്കുന്നവർ തനിച്ചായവന്റെ വിങ്ങലുകൾ മനസ്സിലാകില്ല.തന്റെ അമ്മ തന്നെ ഓട്ടിച്ചിട്ട് ചോറൂട്ടുന്നു , അടിയെ പേടിച്ച് മുറ്റത്തെ പേരമരത്തിൽ കയറുന്നു. ഓർമ്മകൾ ഓർമ്മകൾ അമമ .. അമ്മമ്മ എല്ലാം ഓർമ്മകൾ., ഓർമ്മകൾ ചിലതുള്ളികളായ് കണ്ണിൽ നിന്നും പുറത്തേക്കു വരുന്നു ,നോക്കൂ രണ്ടു ചിതകൾ.. അവൻ നോക്കി നിന്നു അമ്മയെയും അമ്മമ്മയെയും അടക്കം ചെയ്തിരിക്കുന്ന മൺകൂനകൾ അവിടെ കല്ല വൃക്ഷവും നെല്ലും മുളച്ചു നിൽക്കുന്നു. ദൂെരെ കാണാമറയത്ത് രണ്ടു നക്ഷത്രങ്ങൾ അവനെ നോക്കി കണ്ണു ചിമ്മി...