ആധുനിക കാലത്തെ കുഞ്ചന്‍ നമ്പ്യാര്‍മാരാണ് ട്രോളന്മാര്‍ ,ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് . ഏതു മേഖലയിലും എത്തിക്കല്‍ അണ്‍എത്തിക്കല്‍ എന്നിങ്ങിനെ വിഭജനം ഉള്ളതിനാല്‍ ട്രോളുകളിലും ഉണ്ട് അത്തരം വിഭജനങ്ങള്‍ . ചിലര്‍ അവരുടെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഹാസ്യപരമായി വിമര്‍ശിക്കുമ്പോള്‍ മറ്റുചിലര്‍ സാമൂഹിക സാംസ്കാരിക സിനിമ മേഖലയിലെ വിഡ്ഡിത്തങ്ങളെ ട്രോളുകള്‍ ആക്കുന്നു . ഇനിയുള്ള ചിലര്‍ ഇതൊന്നും പെടാതെ വ്യക്തിപരമായി അധിക്ഷേപിക്കുവാനും താറടിച്ചു കാട്ടാനും വിനിയോഗിക്കുന്നു. എന്തായാലും സര്‍ഗ്ഗാത്മഗതയുടെ പങ്ക് ഇവരിലെല്ലാവരിലും ഉണ്ടെന്ന് പറയാതെ വയ്യ. തുള്ളല്‍ക്കഥകളിലെ ഫലിതങ്ങള്‍ ഏറെ പ്രസിദ്ധങ്ങളാണ്. ശ്രോതാക്കളെ ത്രസിപ്പിക്കുന്ന കുഞ്ചന്‍ നമ്പ്യാര്‍ എഫക്ടിനെ കുറിച്ച് നാം കണ്ടും കേട്ടും വായിച്ചും അറിഞ്ഞവയാണ്. കുഞ്ചന്‍ നമ്പ്യാര്‍ തിരുവനന്തപുരത്തും അമ്പലപ്പുഴയിലും താമസിച്ചിരുന്ന കാലത്ത് പ്രയോഗിച്ചിരുന്ന ഫലിതങ്ങളും മലയാളി മറക്കാനിടയില്ല. മൂര്‍ച്ഛേറിയ ശക്തമായ കൂരമ്പുകള്‍ പോലെ ശ്രോതാക്കളുടെ നെഞ്ചില്‍ തളയ്ക്കുന്നവയായിരുന്നു അവയൊക്കെയും. ആറ്റിക്കുറുക്കിയ നമ്പ്യാര്‍ ഫലിതങ്ങള്‍ക്ക് ഔഷധ ഗുണമുണ്ട് , അവ പലരുടെ സൂക്കേടിനും മരുന്നായിട്ടുണ്ട്
No comments:
Post a Comment