ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം . തെരഞ്ഞെടുപ്പിലൂടെ മാത്രം അധികാരകൈമാറ്റവും ഭരണമാറ്റങ്ങളും നടക്കുന്ന നാട്. വൈവിധ്യങ്ങളുടെയും വികലമായ ആചാര അനുഷ്ടാനങ്ങളുടെയും കലവറ. എല്ലാത്തിനുപരി പൗരന്മാര്‍ക്ക് എല്ലാ അവകാശങ്ങളും വാഗ്ദാനം ചെയ്യുന്ന ശക്തവും തുറന്ന മനസ്സുമുള്ള ഒരു ഭരണഘടനയുമുള്ളൊരു നാട്. നമ്മുടെ ഭാരതം.70 ആണ്ടിന്‍റെ സമ്പൂര്‍ണ്ണാധികാര പരിവേശങ്ങളോട് കൂടിയ രാജ്യ സമ്പത്ത് കേവലമായ ജനസംഖ്യയുടെ കൈകളില്‍ ഒതുങ്ങുമ്പോള്‍ അരക്ഷിതത്വത്തിന്‍റെയും അരാചകത്വത്തിമന്‍റെയും നിലവിളികള്‍ നാടെമ്പാടും മുഴങ്ങികേള്‍ക്കുന്നത് പതിവായി തുടങ്ങി. പട്ടിണിയുടെ രൂപത്തിലും തീവ്രമായ അവഗണനയുടെയും ഒറ്റപ്പെടലിന്‍റെ രൂപത്തിലും ചിലരെ വേട്ടായാടാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായി. കുട്ടികളാണ് ഇവരില്‍ നല്ലൊരു വിഭാഗം. നൂറ്റാണ്ടുകളുടെ രക്തച്ചൊരിച്ചിലുകളുടെ കലാപങ്ങളുടെ വെടിയൊച്ചകളുടെ വിപ്ലവങ്ങളുടെ വലിയ സ്മരണകള്‍ പേറുന്ന രാജ്യ തലസ്ഥാനത്ത് ഇന്നും വീടില്ലാത്തവരുണ്ട്, രണ്ട് നേരം പോലും ഉണ്ടുറങ്ങാത്തവരുണ്ട്, ഉണങ്ങിയ ചപ്പുചവറുകള്‍ക്കിടയിലും പൊട്ടിയൊലിക്കുന്ന ഓടചാലുകള്‍ക്കിടയിലും നല്ലകാലം തള്ളി നീക്കുന്ന കൊച്ചു കുട്ടികളുണ്ട്. ഭൂരിഭാഗം പേരും നല്ലുടുപ്പിട്ട് സ്പൂകൂളുകളിലും പാര്‍ക്കുകളിലും ചെലവഴിക്കുമ്പോള്‍ മറ്റുചിലര്‍ ട്രാഫിക് തിരക്കുകള്‍ക്കിടയില്‍ ബലൂണും പൂക്കളും കളിപ്പാട്ടങ്ങളുമായി ആഹാരത്തിന് വേണ്ടിയുള്ള അലച്ചിലിലാണ്. നാളെയുടെ ഇന്ത്യയുടെ നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നില്ല , അവര്‍ തെരുവുകളില്‍ കണ്ണുചിമ്മിയിരിപ്പുണ്ട്.
No comments:
Post a Comment