പാർശ്വവത്കരിക്കപ്പെട്ടവരും അധസ്ഥിതരുമായ വിദ്യാർത്ഥി സമൂഹത്തിന്റെ കൈയ്യും നാവുമാണ് SFl എക്കാലത്തും. എന്നാൽ UNIVERSITY CLG ൽ കുറച്ചു ദിവസങ്ങൾക്കു മുമ്പു രണ്ടു പെൺകുട്ടികളെ ഒരു യുവാവുമൊത്ത് മോശമായ സാഹചര്യത്തിൽ കണ്ടു എന്ന പേരിൽ മർദ്ദിച്ച സംഭവത്തിൽ SFI യുടെ നിലപാട് ഏറെ ദൗർഭാഗ്യകര്യമായിപ്പോയി എന്നേ പറയാൻ സാധിക്കൂ. വാസ്തവത്തിൽ അവർ അങ്ങനെ ചെയ്തു എന്നു തന്നെ ഇരിക്കട്ടെ ,രണ്ടു പെൺകുട്ടികളെ സാമൂഹി മാധ്യമങ്ങളിലും പൊതു സമൂഹത്തിലും
വിചാരണചെയ്യുവാൻ മാത്രം SFI ഇത്ര അതപഥിച്ചോ .ഒരു ഭാഗത്തു വിദ്യാർഥികളുടെ അവകാശങ്ങൾക്കു വേണ്ടിയും അധിക്രമങ്ങൾക്കെതിയെയും സന്ധിയില്ലാ സമരങ്ങൾ നയിക്കുമ്പോളും മറുഭാഗത്ത് ഇതുപോലെ SFI ക്കാർ ചമഞ്ഞ് തീവ്രസദാചാര ബോധത്തിന്റെ വക്താക്കൾ സംഘടനയുടെ പ്രതിശ്ചായയ്ക്കു ഭംഗം വരുത്തുന്നു.ലോ അക്കാഡമിയിലും, നെഹ്റു കോളേജിലും, ടോംസ് കോളേജിലും SFI നടത്തിയ എതിഹാസിക സമരങ്ങൾക്കു University CIg ലെ ഈ സംഭവം മംഗലേൽപ്പിച്ചു.മറ്റു വിദ്യാർത്ഥി പ്രസ്താനങ്ങൾ ഒരുമിച്ചു ചേർന്നു SFI യെ ഒറ്റുകാരനെന്നു വിളിച്ചപ്പോഴും തങ്ങളുടെ നിലപാടുകളിൽ വെള്ളം ചേർക്കാതെ തങ്ങളാണ് ശരിയെന്നു ബോധ്യപ്പെടുത്തിയ സംഘടനയാണ് SFI. ഈ സംഘടനയ്ക്കു വേണ്ടി ഒരു ദിവസമെങ്കിലും കൊടി പിടിച്ചവരാണ് ആ പെൺകുട്ടികൾ.അവർ ആ വിഷയത്തെ കുറിച്ചു പ്രതികരിക്കുമ്പോൾ വളഞ്ഞു നിന്ന് ആക്രമിക്കാതെ വിമർശനങ്ങളായി ഉത് കൊണ്ടു തിരുത്തുവാൻ എന്തേ നേതൃത്വം മടിക്കുന്നു. സഖാക്കളെ : SFI എന്തു ചെയ്യുന്നുവെന്നു നോക്കി നടക്കുന്ന മാധ്യമങ്ങൾക്കും വർഗ്ഗീയ ഭ്രാന്തന്മാർക്കും ഒരു SFI ക്കാരൻ ചത്താലും നശിച്ചാലും ഒന്നും പ്രതികരിക്കില്ല. മറിച്ചു രക്തവും വിയർപ്പും കൊണ്ട് പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിന്റെ ചുവട്ടിൽ നിന്നു കൊണ്ടു ചില ഇത്തിൾക്കണ്ണികൾ ചെവികടിക്കുമ്പോൾ അതിനു ഉത്തരം പറയേണ്ടത് SFI യാണ്.
മറ്റേതു കലാലയത്തെക്കാളും നിരന്തര സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തുകയും വിജയിപ്പിക്കുകയും ചെയ്ത ചരിത്രമാണ് ഈ കലാലയത്തിനുള്ളത്.
പൊതുജനാധിപത്യത്തോടുള്ള സമർപ്പണവും മനോഭാവവും സർഗ്ഗാത്മകതയുള്ള വിദ്യാർത്ഥികളാണ് എന്നും ഈ കലാലയത്തിന്റെ മുതൽക്കൂട്ട്. എന്നാൽ ഇന്ന് സംഘടനയുടെ ABCD പോലും അറിയാത്ത ചിലർ അതിന്റെ ശോഭ കെടുത്തുന്നു. അതിനെ ഫാസിസം എന്നു വിളിക്കുന്നതിൽ തെറ്റില്ല. അനീതിയെവിടെ നടന്നാലും അതിനെതിരെ പ്രതികരിക്കുന്നവൻ ആരായാലും അവൻ സഖാവാണ് എന്നാണ് ഈ സംഘടന പഠിപ്പിച്ചത്.
ആ സംഘടനയുടെ മുക്കിൻ താഴെയാണ് ഇത്തരം ഒരു അനീതി നടന്നത്. പറ്റിയത് കൈയ്യബദ്ധമാണെന്ന് തുറന്നു സമ്മതിക്കുവാൻ സാധിക്കുമോ. അവിടെ പഠിക്കുന്ന പല കുട്ടികളും ഭയം കൊണ്ടാണ് ഒന്നും തുറന്നു പറയാത്തത്. ഇത്തരം സംഭവങ്ങൾ ആദ്യേത്തേതല്ല.
മനസ്സാക്ഷിയുടെ നേർകണികയങ്കിലുമുളളവർ , താൻ സഖാവാണെന്നും എന്തിനു വേണ്ടിയാണ് നിലകൊളളുന്നതെന്നും മനസ്സിലാക്കുന്നവർ മാത്രം പ്രതികരിക്കുക. സത്യത്തെ ദയവു ചെയ്തു വളച്ചൊടിക്കരുത്, അവരും നമ്മുടെ സഹോദരിമാരാണ്. കുറച്ചുപേർടെ പ്രവർത്തി ദൂഷ്യം കൊണ്ട് പഴി കേൾക്കുന്നത് SFI യാണ്.
പലരും ഉയർത്തിയ ഈ കൊടി നക്ഷത്രാങ്കിത ശുഭ്ര പതാക എന്നും നിലനിൽക്കുവാൻ ,മാറ്റങ്ങൾക്കു വിധേയമാവാനും തെറ്റു കണ്ടാൽ തിരുത്തുന്നവയുമാവണം ഈ സംഘടന .
തെറിവിളിയായാലും അഭിപ്രായമായാലും ആർക്കും തുറന്നു പ്രതികരിക്കാം.....
Monday, 13 February 2017
എസ്.എഫ്.ഐ. പുത്തൻ പ്രതിസന്ധികൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment