കൊത്തി പെറുക്കി നിന്മുറ്റത്ത് നടന്നു ഞാൻ
ഇക്കാലങ്ങളത്രെയും
നേരമറിയിച്ചുണർത്തി ഞാൻ
ഇനി എത്ര കാലമിങ്ങനെ അമ്മയ്കൊപ്പം ... ഇനിയും എത്ര കാലമെന്റെ ഇരയും നീരും
ഇനിയുമെത്രകാലമിങ്ങനെ കിളച്ചും ചികഞ്ഞും, കൊത്തിക്കളിച്ചും എത്തിപ്പറന്നും , പഴം തട്ടിപ്പറിച്ചും, കൊക്കിലെ യിരയെ കൊതിനോക്കി നിന്നും ....
നിന്റെ വീട്ടുമുറ്റത്തെ കിളിർത്ത പുല്ലിനെയും
മണ്ണിരയെയും മണ്ണിനും മനുഷ്യനും വേണ്ടാത്ത ചപ്പിനെയും
എന്റെ കൊക്കിൽ കൊരുത്തി നടന്നുഞാൻ
എനിക്കു തിന്നുവാൻ നിന്റെ പാഴ്വസ്തു ഉടയോനെ നിനക്കോ എന്റെ ജഡവും....
ഇനിയും എടുത്തു കൊൾക്ക എന്റെ
ചിന്തയും ...
മെന്റെ ചിറകും...
മെന്റെ സ്വാതന്ത്ര്യവും...
എന്റെ ശവവും...
No comments:
Post a Comment