Saturday, 6 February 2016

നെരിപ്പോട് നീറുന്നൊരിടം .....

എല്ലവര്ക്കും ഉണ്ടകും തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടൊരു സ്ഥലം . ഒരുപക്ഷെ അവരുടെ ജീവതത്തില്ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഒരിടം, നിര്ണ്ണായകമായ ഒരുപാട് തീരുമാനങ്ങള്എടുക്കാന്അവരെ പ്രേരിപ്പിച്ച ഇടം. എനിക്കുമുണ്ട് അങ്ങനെ ഒരിടം. മറ്റേതുമല്ല ഞങ്ങളുടെ ചിറ എന്നറിയപ്പെടുന്ന കളിസ്ഥലം. വേനല്കാലത്ത് അസഹനീയമായ ചൂടിനെയും വരള്ച്ചയെയും പ്രതിരോധിക്കാന്പണ്ടു കാലത്ത് ആളുകള്നിര്മ്മിക്കുന്ന താല്ക്കാലിക ബണ്ടുകളാണ് ചിറകള്‍. ജലാശയങ്ങളെ തടഞ്ഞു നിര്ത്തി ജലസംഭരണികള്ഉണ്ടാക്കുന്നു,ഇതിനെയും ചിലയിടങ്ങളില്ചിറയെന്ന് വിളിക്കാറുണ്ട്. എന്തായാലും എന്റെ നാട്ടിലുമുണ്ട് അങ്ങനെയൊന്ന്. മുട്ടറ്റംവരെ എത്തില്ല അതിലെ വെള്ളം. നല്ല കറുത്ത് ചേറാണ് അവിടം. കാല്കുത്തിയാല്താഴ്ന്നു പോകും . ആരുണ്ടാക്കിയെന്നറിയില്ല. ഓര്മ്മ വച്ച നാളുമുതല്ചിറയും ചിറയ്ക്കു ചുറ്റുമുള്ള കാവും ഗ്രൗണ്ടും അവിടെയുണ്ട്. കൊച്ചു വലിയ ചിറയെ ചുറ്റിപ്പറ്റിയാണ് ഓരോരുത്തരും വളര്ന്നത്. ചിറയിലെ കാല്പാദങ്ങള്വലുതായി കൊണ്ടിരുന്നു. അതിനൊത്ത് ചിറയും . ഇപ്പോള്ചിറ ചെറുതായി ഞങ്ങള്കുട്ടികള്മുതിര്ന്നവരായി. ചിറയിലിറങ്ങുന്നത് പതിവല്ലാതായി.കാവും കാവിന് ചേര്ന്നൊരു അമ്പലവും ചിറയും ഭൂതത്താന്റെ പ്രതിഷ്ഠയുമൊക്കെ ആകുമ്പോള്പിന്നാമ്പുറങ്ങളില്ഐതിഹ്യ കഥകള്ക്കും പഞ്ഞമുണ്ടാകില്ലല്ലോ . ഞങ്ങള്കുട്ടികള്ക്കിടയിലും പറഞ്ഞ് കേട്ട കഥകള്ഒരുപാടുണ്ട്. അതിലൊന്ന് ചിറയെക്കുറിച്ചുള്ളതായിരുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ അയ്യപ്പനും യക്ഷിയും ആണ് പ്രധാന കഥാപാത്രങ്ങള്‍. ഉഗ്രരൂപിണിയായ യക്ഷി നാട്ടിലുണ്ടാക്കുന്ന ഉപദ്രവങ്ങളും പ്രതിവിധിയുമായി അയ്യപ്പനെത്തുന്ന ക്ലൈമാക്സുമാണ് പ്രധാന ഇതിവൃത്തം. യക്ഷിയുടെ ശല്യം സഹിക്കവയ്യാതെ നാട്ടുാകാര്കൂട്ടത്തോടെ അയ്യപ്പനെ വിളിച്ച് അഭയം തേടി. എങ്ങനെയും യക്ഷിയെ ഒതുക്കണമെന്ന പ്ലാനുമായി നടക്കുന്ന അയ്യപ്പനു മുന്നില്അതാ സുവര്ണ്ണാവസരം വന്നെത്തി. എല്ലാ ഗ്രാമങ്ങളിലെയും യക്ഷിക്കഥകളിലെ ക്ലൈമാക്സുപോലെ ഇവിടെയും സംഭവിച്ചു.അയ്യപ്പന് ഏറ്റവും പ്രിയമുള്ള കുട്ടികളിലൊരാള്അമ്പലത്തിലെ സന്ദര്ശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവെ യക്ഷി പിന്തുര്ന്നെത്തി. പേടിച്ചോടിയെ കുട്ടി ഒരു ആല്മരത്തിന്റെ വേരില്തട്ടി വീഴുന്നു. ഇളം ചോര കുടിയ്ക്കാന്ആര്ത്തി മൂത്തെത്തിയ യക്ഷിയില്നിന്നും ബാലനെ അയ്യപ്പന്രക്ഷിക്കുന്നു.പിന്നെ യുദ്ധമാണ് വാക്കു കൊണ്ടും ആയുധം കൊണ്ടുമുള്ള യുദ്ധം. ശബരിമലയിലെ അയ്യപ്പനും മഹിഷിയും തമ്മില്ഉണ്ടായ പോലൊന്ന് . അവസാനം അയ്യപ്പന്യക്ഷിയെ വധിക്കുന്നു. കോപിഷ്ടനായ അയ്യപ്പന്യക്ഷിയെ വലിച്ചു കീറുന്നു. കയ്യും കാലും ഉടലും തലയും പലയിടങ്ങളില്വലിച്ചെറിയുന്നു. ഉടല്വീണയിടം ക്ഷേത്രത്തിലെ വിസ്തൃതിയുള്ള കാവും , കൈകാലുകള്വീണിടം ചെറിയ കാവുകളുമായി മാറിയത്രേ. തല വീണ ഇടം ആണത്രേ ചിറയായി മാറിയത്. നാട്ടിലെ ചാംബ,കാരയ്ക്ക , ആഞ്ഞിലി(ഞങ്ങള്അയണി എന്ന് വിളിക്കും) എന്നീ മരത്തിലൊക്കെ വലിഞ്ഞു കയറി ചായ്ഞ്ഞിരിക്കാന്പറ്റുന്ന ചില്ലകളില്‍( മരക്കൊണ്ട) ഇരുന്ന് ചാംബയ്ക്കായും , പുളിപ്പുള്ള കാരയ്ക്കായും സ്വര്ണ്ണ നിറമുള്ള ആഞ്ഞിലി ചക്കയും (അയണി ചക്ക)തിന്നുന്നതിന് ഇടയില്പുരാവൃത്ത കഥകളും യക്ഷി കഥകളും പറഞ്ഞു രസിക്കാനേ അറിവുണ്ടായിരുന്നോളളു. വിദ്വേഷവും പരദൂഷണവും ഒന്നും ഏഴയരികത്തു കൂടി പോലും പോകാത്ത സുന്ദര കാലഘട്ടം. വയസ്സോ പഠിച്ചിരുന്ന ക്ളാസ്സോ ഓര്‍മ്മയില്ല. വീടിന്‍റെ തൊട്ടടുത്ത് ഒരു സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കണമെന്ന് ഞാന്‍ വാശിപിടിച്ചിരുന്നു. നാട്ടിലെ കളിക്കൂട്ടുകാര്‍ പഠിക്കുന്നത് അവിടെയാണ് അതുകൊണ്ട് . പിന്നെ ‍ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ റോള്‍ നമ്പരില്‍ മുന്നിലായിരുന്നുവെങ്കിലും പഠനത്തില്‍ ഏറ്റവും പുറകിലായതിനാലും. തല്ലും വഴക്കും അപമാനവും കുറ്റപ്പെടുത്തലും സഹിക്കാം എത്ര ശ്രമിച്ചിട്ടും ശരിയാകാത്തത് ഇംഗ്ലീഷായിരുന്നു. ഹൈസ്കൂള്‍ വരെ ഒരു വാക്യം ശരിയായി എഴുതാന്‍ പോലും അറിയാതിരുന്നു ചിലരില്‍ ഒരുവന്‍.


ആകെ ആശ്വാസം വീട്ടിലെത്തിയാല്‍ ബാഗും വലിച്ചെറിഞ്ഞ് ചിറയിലേക്ക് പോകാമല്ലോ എന്ന ആശ്വാസം ആയിരുന്നു. ആരെങ്കിലും എവിടെ പോകുന്നു എന്ന് ചോദിച്ചാലും ഉത്തരം ഗ്രൗണ്ട് എന്നല്ല ചിറയെന്നാണ്. എന്തു കളിക്കുന്നുവെന്ന് ചോദിച്ചാല്‍ പലതും എന്ന ഉത്തരമാണ്. ആദ്യം ക്രിക്കറ്റ്. സമപ്രായക്കാരായ കുറേ കുട്ടികള്‍. വീട്ടില്‍ അച്ഛന്‍റെ പോക്കറ്റില്‍ നിന്നും മോഷ്ടിച്ച 50 പൈസ മുതല്‍ 2 രൂപ വരെ കൂട്ടിച്ചേര്‍ത്ത് അന്നുണ്ടായിരുന്ന ഫേമസ് ബോള്‍ വാങ്ങും. പെപ്സിയുടെ ബോള്‍ , 6 രൂപയായിരുന്നു അന്നതിന് വില. ചുവപ്പും നീലയും വരകളുള്ള പന്ത്. കുലുക്കിയാല്‍ ഉപ്പ് കഷണങ്ങള്‍ കിലുങ്ങുന്ന കേള്‍ക്കാം പറ്റും. ബാറ്റ് സാക്ഷാല്‍ മടല്‍ ബാറ്റ്. പച്ച മഡല്‍ വെട്ടി ഒതുക്കി തയ്യാറാക്കിയ , കല്ലു കൊണ്ട് എം.ആര്‍.എഫ്. എന്നെഴുതിയ ബാറ്റ്. നാട്ടിലെ മുതിര്‍ന്ന ചേട്ടന്മാര് കളിക്കുന്ന ഇടത്ത് തന്നെയാണ് ഞങ്ങളുടെ കളിയെങ്കിലും കളിയുടെ നിയമങ്ങളില്‍ മാറ്റമുണ്ടായിരുന്നു. ചേട്ടന്മാരുടെ സിക്സിന്‍റെ അതിര്‍ത്തി ഞങ്ങള്‍ക്ക് തീണ്ടാപാടകലെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു. അതിര്‍ത്തി ഞങ്ങള്‍ക്കെത്താം പാകത്തിന് ചെറുതാക്കി തിരിക്കും. ഇടതും വലതും ഒര് അതിര്‍ത്തി കഴിഞ്ഞ് അടിച്ചാല്‍ ഔട്ട്. ഫ്രണ്ട് മാത്രം എത്ര ദൂരത്ത് വേണോ എടുക്കാം. ആ സമയത്തെ ഒരേയൊരു ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ ഞാനായിരുന്നു. എന്‍റെ ഇടതു വശം ഒരു ചെറിയ തിട്ടയാണ് . അതിന് മുകളില്‍ അടിച്ചാല്‍ വിക്കറ്റ്. പലപ്പോഴും വിക്കറ്റായാല്‍ സമ്മതിച്ചു കൊടുക്കാതെ ദേഷ്യപ്പെട്ടുകൊണ്ട് ഞാന്‍ വെട്ടിയ മടലും കൊണ്ട് ഓടുന്ന ഒരുതരം വൃത്തിക്കെട്ട ഏര്‍പ്പാട് വല്ലപ്പോഴും ഉണ്ടായിരുന്നു. പിന്നെ ദേഷ്യം തീരുമ്പോള്‍ തിരിച്ചുവന്ന് വീണ്ടും കളി തുടങ്ങും . പിന്നെ കുറച്ച് ദിവസത്തേക്ക് ധ്യാന ശീലനാണ്. വിക്കറ്റല്ലെങ്കില്‍ പോലും ബാറ്റ് വലിച്ചെറി‍ഞ്ഞ് സൗരവ് ഗാംഗുലിയെന്ന് ഭാവത്തില്‍ നിന്നയൊക്കെ ബോളിംഗിന് കണ്ടോളാം എന്ന് പറഞ്ഞ് വീമ്പിളക്കും. തോല്‍വിയും ജയവും പരസ്പരം മാറിക്കൊണ്ടിരുന്നു. അന്ന് ബാറ്റിംഗിനും ബോളിംഗിനും മിടുക്കനായിരുന്നുത് എന്‍റെ ജ്യേഷ്ഠനായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഞങ്ങള്‍ കുട്ടികളിലെ പേടി സ്വപ്നം. ബോളിംഗില്‍ ഹെന്‍റി ഒലാങ്കയെ പോലെ , ബാറ്റിംഗില്‍ സച്ചിനെ പോലെ അവന്‍ കുട്ടിക്കൂട്ടങ്ങളിലെ താരമായിരുന്നു. ഇടംങ്കയ്യന്‍ ആയതു കൊണ്ട് മാത്രം സൗരവ് ഗാംഗുലിയുടെ ഒഴിവ് നികത്താന്‍ അവര്‍ എന്നെ ക്ഷണിച്ചു.
ക്രിക്കറ്റ് കഴിഞ്ഞാല്പ്രധാന വിനോദം വോളിബോളായിരുന്നു. എന്നും വൈകീട്ട് 5 മണി മുതല്ഇരുട്ടുന്നവരെ നാട്ടിലെ വോളിബോള്ചെറുപ്പക്കാരായ കാമാരക്കാര്ചിറിയിലെത്തും. ഞങ്ങള്കുട്ടികള്ഒന്നുകില് സമയം കളി ആസ്വദിക്കുകയോ അല്ലെങ്കില്സാക്ഷാല്ചിറയില്പഴയ വോളിബോള്കൊണ്ട് ഫുട്ബോള്കളിക്കുകയോ ആകും. മഴക്കാലമായാല്പഴയ വോളിബോള്ഒന്നെടുത്ത് ( ബോളുകള്സൂക്ഷിക്കുന്ന വീട് എന്റേതാണ് ) ഫുഡ്ബോള്കളിക്കും. പുല്മൈതാനവും ചിറയും മഴയും നല്ല കറുത്ത ചെളിയും. തല കുത്തി മറിഞ്ഞ കളിയും. ഫുഡ്ബോളിലെ പ്രധാന കളിക്കാര്റൊണാഡോയായിരുന്നു. മൊട്ടത്തലയന്മഞ്ഞക്കുപ്പായക്കാരന്റൊണാള്ഡോ. കളിയോടൊപ്പം ചിറയിലെ ചേറില്സ്നാനവും. മുതിര്ന്നവര്പറഞ്ഞ് വിലക്കാറുണ്ട് ചെളിയാണ് അസുഖം വരുമെന്ന് . ശരി മാമാ എന്ന് പറഞ്ഞ് വീണ്ടും ചെളിയില്കുളിക്കും. കുറേ ചെളിവെള്ളം വയറ്റില്പോകും പക്ഷെ അവിടെ കിടന്ന് മറിഞ്ഞതിന്റെ ഒരു ജലദോഷം പോലും ആര്ക്കും വന്നിട്ടില്ല. ഉച്ചി മുതല്ഉള്ളം കാലുവരെ ചെളിയില്മുങ്ങി വരുന്ന എന്നെയും ചേട്ടനെയും വീട്ടില്കയറ്റാന്സമ്മതിക്കില്ല. സന്ധ്യ സമയത്ത് വിളക്ക് കത്തിച്ച് വച്ചിരിക്കുന്ന സമയം ആയതു കൊണ്ടാണ് കയറ്റാത്തത്. വീടിന് പുറത്തെ കിണറ്റില്നിന്ന് കുളിയും കഴിഞ്ഞേ അകത്ത് കയറ്റോള്ളു. അന്നത്തെ ചേറിന്റെ മണം ഇന്ന് പോയിട്ടില്ല. സുഗന്ധമായിരുന്നു അതിന്

ഫുട്ബോളിന്റെ ഹരം തീരുമ്പോള്ചിറ കണ്ടാല്ഉഴുത് മറിച്ച നെല്പ്പാടം പോലുണ്ടാകും. പിന്നെ മാസങ്ങളോളം  കഴിഞ്ഞാലെ ചിറ ഉണങ്ങു . ചിറ ഉണങ്ങിയാല്മാത്രമേ ക്രിക്കറ്റ് കളിക്കാന്പറ്റുമായിരുന്നോള്ളു. അടുത്ത വിനോദം ഗോലി കളിയായിരുന്നു. ഗോലി( നമ്മള്കച്ചിയെന്നാണ് പറയാറ്) അഥവ കച്ചി കളി ഒരു ഹരമായിരുന്നു. പച്ച , ഇടം, അറ്റം പിന്നെ സര്വ്വതും ഇങ്ങനെയാണ് കച്ചി കളിയുടെ നിയമാവലി. പിടിയന്കച്ചി. പിടിച്ച കച്ചി , മൊഴം , കാട് കയറുക ,രാഖി എന്നിവയാണ് കച്ചി കളിയിലെ പ്രധാന പദാവലികള്‍. ആദ്യം രാഖി ഇടുന്ന ടീം വിജയിക്കും . ഒരു ഗോലിക്ക് അന്ന് 25 പൈസ. അതിനും ആശ്രയം അച്ചന്തന്നെയായിരുന്നു. പോക്കറ്റില്നിന്ന് അടിച്ചു മാറ്റിയ ചില്ലറ തുട്ടുകള്കൊണ്ട് കച്ചി(ഗോലി) മേടിക്കും. പിന്നെ ഒരു കളിയാണ് ഊണും വേണ്ട വീടും വേണ്ട. കളി തീരുണമെങ്കില്ഒന്നുകില്ഇരുട്ടാകണം, (കാവിനെ കുറിച്ചുള്ള യക്ഷി കഥകള്ഉള്ളിലുള്ളതു കൊണ്ടാണ് രാത്രി ചിറയില്ഇരിക്കാത്തത്) അല്ലെങ്കില്എല്ലാവരുടെയും കച്ചി പൊട്ടണം. എന്നാലെ കളി അവസാനിക്കുകയുള്ളു. ചിലപ്പോള്തോല്ക്കുന്നവര്കൈ മുട്ട് വച്ച് ശിക്ഷ ഏല്ക്കേണ്ടി വരും, കളി അവസാനിക്കുമ്പോള്കൈ മുട്ടില്കച്ചിയുടെ ഏറ് കൊണ്ട് നീര് വച്ചിട്ടുണ്ടാകും എല്ലാവരുടെയും. എന്നിരുന്നാലും പിറ്റേ ദിവസവും കളിക്കാന്ഞങ്ങള്കാണുംകളിയുടെ രസം തീരുന്നതുവരെ കച്ചി കളിയാണ് പ്രധാന വിനോദം.


കച്ചി കളിയുടെ കാലം കഴിഞ്ഞ് അടുത്തത് കുട്ടിയും കോലുമാണ് . കോരിക്കളഞ്ഞാല്ദൂരെ പോകുന്ന തരത്തില്വെട്ടി ഉണ്ടാക്കിയ കമ്പും പിന്നെ രണ്ടറ്റവും കൂര്പ്പിച്ച കുട്ടിയും.(ചെറിയ കമ്പ്). സിംഗിള്അടിച്ചാല്പോയിന്റില്ല, ഡബിളും, ത്രിബിളും അടിച്ചാല്കൂടുതല്പോയിന്റ്. ഇതും ടീം തിരിച്ചാണ് കളിക്കാറ്. കമ്പുകൊണ്ട്  കോരിയെറിയുന്ന കുട്ടി പരമാവധി ദൂരം പോകണം. നിലത്ത് തൊടും മുമ്പ് എതിര്ടീം പിടിച്ചാല്പുറത്ത്. ചിലസമയങ്ങളില്ത്രപിളും കടന്ന് 5 പ്രാവശ്യമൊക്കെ അടിക്കുന്നവരുണ്ട് . അതു ഹരം പിടിപ്പിക്കുന്ന മറ്റൊരും കുട്ടിവിനോദമായിരുന്നു. സെവന്റീസായിരുന്നു പിന്നെ ഒരു വിനോദം. പേപ്പറില്ചെറിയ കല്ലുവച്ച് ചുരുട്ടി പ്ലാസ്റ്റിക് കവറില്റബ്ബര്ബാന്ഡ് കൊണ്ട് ചുറ്റി ഉണ്ടാക്കുന്ന പന്ത് . പഴയ പെപ്സി പന്തിനേക്കാള്കുറച്ച് ചെറുത്. ഗ്രൗണ്ടിന് നടുവില്ഏഴ് ഓട് കഷണങ്ങള്പറുക്കി വച്ച് രണ്ട് ടീമായി തിരിയും. ടോസ് കിട്ടുന്ന ടീം ആദ്യം പന്തെടുത്ത് അടുക്കി വച്ചിരിക്കുന്ന ഓട് കഷണങ്ങളെ എറിഞ്ഞിടും. എതിര്ടീം ചിതറിക്കിടക്കുന്ന ഓടുകളെ വീണ്ടും പൂര്വ്വസ്ഥിതിയിലാക്കണം . പുര്വ്വസ്ഥിതിയിലാക്കാന്വരുന്നവന്റെ പള്ളയും(വയറ്),കുറുക്ക്( മുതുക്) എറിഞ്ഞ് ഒരു പരിവമാക്കുകയെന്ന ദൗത്യം മറ്റേ ടീമിനും.വേദനയുടെ പേടികൊണ്ട് ഓട് തിരികെ വക്കാന്പലര്ക്കും ഭയമാണ്. എന്നാലും കളി നടക്കും. വളരെ വൈകി ഏറു കൊണ്ട് ഒരു പരിവമാകുമ്പോള്കളി മതിയാക്കും. ഏറു കൊള്ളാനും കൊടുക്കാനും ചിലപ്പോള്ഞങ്ങള്ക്കൊപ്പം മുതിര്ന്ന ചേട്ടന്മാരും വരാറുണ്ട്. കളി കഴിഞ്ഞ് വീട്ടില്ചെന്നാല്ഷര്ട്ട് അഴിക്കാറില്ല. ഏറു കൊണ്ട് മുതുകം തുടയും  കറുത്ത് കിടപ്പുണ്ടാകും.

വിളക്കും ഒളിച്ചു കളിയും പിന്നെ കള്ളനും പൊലീസും.

വൃശ്ചികം മാസം ഒന്നാം തീയതി മുതല്മകരവിളക്ക് വരെ നീണ്ട് നില്ക്കുന്ന പൂജയാണ് വിളക്ക് . സന്ധ്യക്കുള്ള ദീപാരാധനക്ക് നാട്ടിലെ മിക്ക ആള്ക്കാരും അയ്യപ്പന്കോവിലില്കാണും. ശ്രീകോവിലിന് പുറത്തെ മൂന്ന് പ്രധാന മണികള്ആരടിക്കും എന്നതിലായിരുന്നു കുട്ടികളിലെ മത്സരം. ഉറക്കെ ഉള്ള ശരണം വിളിയും വലിച്ചു തൂങ്ങിയുള്ള മണിയടിയും. കര്പ്പൂരം കത്തിയുള്ള ഗന്ധവും ദീപാരാധനയും , ഭക്തിയുടെ പരകോടികളാണ് അപ്പോള്തെളിയുന്നത്. മനസ്സിലും ശരിരത്തിലും. രോമങ്ങള്പോലും എണീറ്റു നിന്ന് തൊഴുന്ന സമയം. ചെണ്ടയുടെയും നാദസ്വരത്തിന്റെയും ഭക്തിയിലമര്ന്ന ഈണവും, താളവും എല്ലാം കൂടി കണ്ണ് നിറഞ്ഞ് പോകും സന്ദര്ഭത്തില്‍. ദീപാരാധന കഴിഞ്ഞ് കുട്ടി കൂട്ടം ചിറയിലിറങ്ങും പേടി മനസ്സിലൊതുക്കി. ഒന്നുകില്പൊലീസും കള്ളനും അല്ലെങ്കില്സാറ്റ് കളി( ഒളിച്ച് കളി). ഇരുട്ടത് എവിടെയെങ്കിലും പോയി ഒളിച്ചിരുന്ന് കണ്ടു പിടിക്കാന്വരുന്നവന്ഗതികെടുമ്പോള്വീട്ടില്പോയി ചോറു കഴിച്ചിട്ട് വിശ്രമിച്ചിട്ടൊക്കെ വരും. ഇപ്പം വരും വരും എന്നും പറഞ്ഞ് ഏതെങ്കിലും കുറ്റിക്കാട്ടിനിടയില്ഇരിക്കുന്ന ഞങ്ങളെ പറ്റിക്കുന്ന ഏര്പ്പാട് പൊക്കിയതു മുതല്കള്ളനും പൊലീസും തുടങ്ങി. രണ്ട് ടീം കള്ളന്മാരും പൊലീസും. കള്ളനും പൊലീസും കളിയിലും നിയമങ്ങളുണ്ട് ,നിശ്ചയിക്കുന്ന അതിര്‍ത്തി കടന്ന് പുറത്ത് പോകരുത് . ഇതില്‍ രസകരമായ ഒരുനുഭവംപങ്കുവെക്കണമെന്ന് തോന്നിയതു കൊണ്ട് മാത്രം അതിവിടെപങ്കുവെക്കുന്നു, ഒരു ദിവസം പതിവ് പോലെ കള്ളനും പോലീസും കളി നടക്കുകയാണ് . കള്ളന്മാരുടെ  കൂട്ടത്തിലാണ് ഞാനും. എന്‍റെ ടീമില്‍ ഞാനുള്‍പ്പടെ 6 പേരുണ്ടായിരുന്നു. ഈ രണ്ട് പേര്‍ വീതം ഒളിവില്‍ പോകാന്‍ തീരുമാനിക്കുന്നു. പെട്ടെന്ന് പിടികിട്ടാതിരിക്കാനാണ് അങ്ങനെ ചെയ്തത്. ഞാനും ലാലുവെന്ന് സുഹൃത്തും. സമയം ഒരുപാട് കടന്ന് പോയി കൂടെയുള്ള എല്ലാവരെയും എതിര്‍ ടീം(പൊലീസ്) കണ്ടുപിടിച്ചു.എന്നെയും ലാലുവിനെയും കാണാനില്ല. തളര്‍ന്നപ്പോള്‍ എതിര്‍ ടീം സുല്ലു വിളിച്ച് ഞങ്ങളെ തപ്പി ഇറങ്ങി. ഒടുവില്‍ ലാലുവിനെയും കണ്ടെത്തി.  ലാലുവിന്‍റെ കൂടെ ഉണ്ടായിരുന്ന ഞാന്‍ എപ്പോള്‍ മുങ്ങിയെന്ന് അവനും പിടിയില്ല. അവസാനമായി അവനും ഞാനും ഒരുമിച്ചിരുന്ന സ്ഥലത്ത് എല്ലാരും കൂടി എത്തി. ഒടുവില്‍ എന്നെ കണ്ടെത്തുമ്പോള്‍ ലാലുവിന്‍റെ വീട്ടിലെ ചാണകം മെഴുകിയ അടുക്കളയിലിരുന്ന് അവന്‍റെ അമ്മ വിളമ്പി തന്ന പഴിഞ്ഞിയും (പഴം കഞ്ഞി) നത്തോലി മീന്‍കറിയും കൂട്ടി മൃഷ്ടാനം തട്ടിവിടുന്ന എന്നെയാണ് . വീട്ടിനകത്തായതു കൊണ്ട് ചീത്ത വിളിച്ചില്ല. പൊലീസും കള്ളനും കളിയും പിന്നേയും തുടര്‍ന്ന് ഉത്സവം വരുമ്പോളും വിളക്കുള്ളപ്പോഴും. വിളക്കുള്ള കളി അവസാനിപ്പിക്കേണ്ട സമയം എന്നത് അമ്പലത്തില്‍ ചിറപ്പ് പൂജ കഴിഞ്ഞ് ഹരിവരാസനം മുഴങ്ങുമ്പോഴാണ്. പഴയ അഹൂജ കോളാംബി സ്പീക്കറില്‍ നിന്നും ദാസേട്ടന്‍റെ മനോഹര ശബ്ദം ഇടര്‍ച്ചയോടെ കേട്ടു തുടങ്ങും. കളി തീര്‍ന്നാലും ഇല്ലെങ്കിലും എല്ലാവരും ക്ഷേത്രത്തിന് അകത്തെത്തും. അമ്പലത്തിന്റെ മുന്നിലുളള അശോക തെറ്റിയുടെ ഇലയും പറച്ചോണ്ടാണ് അകത്ത് കയറുന്നത്. ചൂട് ശര്ക്കര പായസവും പാളയംങ്കുടന്പഴവും . കളിച്ചവശരായി വിശന്ന് നില്ക്കുന്ന ഞങ്ങള്ക്ക് കിട്ടുന്ന പായസവും പഴവും , അതിന്റെ സ്വാദും ഇന്നും മറക്കാനാവില്ല....


മീനത്തിലെ ഉത്സവവും മാമ്പഴക്കാലവും


മീനമാസം ഏതാണ്ട് മാര്ച്ച് ,ഏപ്രില്മാസങ്ങള്മാമ്പഴക്കാലം കൂടിയാണ്. ഫ്രബ്രുവരിയിലെ പൂവിട്ട് തുടങ്ങുന്ന മാവുകള്മീനം മാസം അവസാനത്തോടെ ഞങ്ങളുടെ ഏറു കൊള്ളാന്പാകത്തില്വലുതാകും. രണ്ട് മാവുകളാണ് ഞങ്ങളുടെ ചിറയിലുണ്ടായിരുന്നത്. ഒന്ന് ഒരു പുളിയന്മാമ്പഴം , മറ്റൊന്ന് അത്ര പുളിപ്പില്ല എന്നാല്പഴുത്ത് കഴിഞ്ഞാല്രക്ഷയില്ല. കടയില്കിട്ടുന്ന മാമ്പഴത്തിന്റെ നാലിലൊന്ന് വലിപ്പമേ വരികയുള്ളു. പഴുക്കാന്തുടങ്ങുന്നതിന് മുന്നേ ഏറു തുടങ്ങും. വവ്വാലുകള്ധാരാളം കാവിലുണ്ടായിരുന്നതു കൊണ്ട് പഴുക്കാനായി കാത്തിരിക്കാറില്ലായിരുന്നു. പച്ചയായിരുക്കുമ്പോളേ ഏറു തുടങ്ങും . ആദ്യത്തെ മാവ് ശാഖയ്ക്ക് തൊട്ടടുത്തുള്ള(ആര്എസ്എസിന്റെ) മാവാണ് , മറ്റൊന്ന് ചിറക്ക് തൊട്ടരികിലും. ഒന്നാമത്തെ മാവില്ശിഖരങ്ങള്കൂടുതലായിരുന്നു. എറിഞ്ഞാല്കൊണ്ടാല്കൊണ്ട് , എറിഞ്ഞ കല്ല് ശിഖരങ്ങളില്തട്ടി അടുത്ത് നില്ക്കുന്നവന്റെ തലയില്വീഴാനും സാധ്യത ഉണ്ടായിരുന്നു. അങ്ങനെ തല എറിഞ്ഞ് പൊട്ടിച്ചുള്ളതില്റെക്കോഡ് എന്റെ ചേട്ടനായിരുന്നു. 3 പേരാണ് അവന് ഉന്നം പരീക്ഷിക്കാനായി മാവിന്റെ മൂട്ടില്നിന്നു കൊടുത്തത്. ചോരയൊലിപ്പിച്ച് വരുന്ന ആളിനെ കാണുമ്പോള്വീട്ടുകാരുടെ അടി പേടിച്ച് കരഞ്ഞ് കൊണ്ട് ഓടിയ അവന്പിന്നേയും നല്ല തലകള്കണ്ടാല്എറിഞ്ഞ് പൊട്ടിക്കുമായിരുന്നു. ശാഖയ്ക്കടുത്ത മാവില്നിന്നും അധികം ഒന്നും കിട്ടില്ലായിരുന്നു. പഴുത്ത് താഴെ വീണാല്മാത്രം കിട്ടിയിരുന്നോള്ളു. ചിറക്കടുത്തുളള മാവാണ് ഞങ്ങളുടെ സ്ഥിരം ഇര. വിനോദങ്ങള്ക്കിടയിലും ശേഷവും അനവനങ്ങനെ ഏറു കൊണ്ടു കൊണ്ടേയിരുന്നു. അവധി ദിവസങ്ങളില്ഉച്ചക്ക് തുടങ്ങുന്ന ഏറില്നല്ലൊര് പങ്ക് കിട്ടുമായിരുന്നു.അടുത്ത വീട്ടില്നിന്നും ഉപ്പും പച്ചമുളകും , പച്ച വെളിച്ചെണ്ണയും , ചെറിയ ഉള്ളിയും വാങ്ങുന്നതിന്റെ ഉത്തരവാദിത്തം എനിക്കായിരുന്നു. ഒരു പങ്ക് മാങ്ങ അവര്ക്ക് കൊടുക്കാമെന്ന വാക്കിലാണ് ഇത്രയുമൊക്കെ തരുന്നത്, അല്ലാതെ വാത്സല്യം കൊണ്ടൊന്നുമല്ല. വീട്ടിലപ്പോള്ചോറ്  വടിക്കുന്ന സമയം ആയിരിക്കും , കഞ്ഞി വെള്ളം കളയാതെ ഒരു പാത്രത്തിലാക്കി കുറച്ച് മാങ്ങ അച്ചാറും ഉപ്പുമിട്ട് എടുത്തോണ്ട് വരും. ശേഷം വട്ടം കൂടിയിരുന്ന് കല്ലു കൊണ്ട് മാങ്ങകള്രണ്ടാക്കും. കുറച്ച് വെളിച്ചെണ്ണ , കുറച്ച് ചെറിയ ഉള്ളി ചതച്ചത് , പകുതി മുളക്, ലേശം ഉപ്പ് രണ്ടായിരിക്കുന്ന മാങ്ങയുടെ അണ്ടി കളഞ്ഞ ഭാഗത്ത് വയ്ക്കും , അടയ്ക്കും .... ഒറ്റ കടി, പുളിപ്പ് കൊണ്ട് രണ്ട് കണ്ണും അടച്ച് പോകുമെങ്കിലും വെളിച്ചെണ്ണയും , മുളകും ഉള്ളിയുടെയും സ്വാദ് ഒന്ന് വേറെ തന്നെയാണ്. ... അങ്ങനെ ഓരോ ദിവസവും ആഘോഷിച്ച നാളുകള്‍. ഇപ്പോള്ഓര്ക്കുമ്പോള്മധുര ഊറുന്ന നിമിശങ്ങള്‍.....ഉത്സവത്തിന് മുമ്പും ശേഷവും ആഘോഷമായിരുന്നു. സ്റ്റേജ് പൊളിച്ച്  ഓലയെടുത്ത് ഒട്ടത്തിയെ പ്രതിഷ്ഠിച്ച് പൂജ നടത്തുന്നത്. മഴക്കാലത്ത് ചിറയില്വിരുന്നെത്തുന്ന പച്ച തവളകളെ നൂല്കെണിയൊരുക്കി പിടിച്ചും , മാനത്ത് കണ്ണി മീനുകളെ ആറ്റില്നിന്നും പിടിച്ച് കുപ്പിയിലാക്കി വീട്ടിലെ കിണറു വെള്ളത്തില്വളര്ത്തി ഒടുവില്കൊലയ്ക്ക് കൊടുക്കുന്നതും വിനോദങ്ങളില്മറക്കാനാകാത്തവ. നീന്താന്പഠിച്ച് നാളു മുതല്ആറ്റിലും , കനാലിലും കുളിയ്ക്കാനിറങ്ങിയാല്നാലു മണിക്കൂര്വേണം കരയ്ക്ക് കയറാന്‍. തിരിച്ചു കയറുമ്പോള്കണ്ണെല്ലാം ചുവന്ന് ഒരുമാതിരി കഞ്ചാവടിച്ച പോലെയിരിക്കും. അച്ചനറിയാതെ വേണം ആറ്റില്കുളിക്കാന്പോകാന്അതുകൊണ്ട് കണ്ണു ചുവന്നിരുന്നാല്വീട്ടില്കയറാന്വൈകും. അല്ലെങ്കില്പിന്നാമ്പുറത്ത് കൂടെ ഒളിച്ചു കയറും.
ഓര്മ്മകള്ഇനിയും ഉണ്ടെങ്കിലും എല്ലാം മുന്പറഞ്ഞപോലെ സാമ്യ ഉള്ളതാണ് . പത്താം വയസ്സില്വീട്ടുകാരറിയാതെ ഒളിച്ച് പ്രഥ്വിരാജിന്റെ സത്യം സിനിമ കാണാന്പോയതും വീട്ടില്പൊക്കിയതും കണ്ണില്നിന്ന് പൊന്നീച്ച പറക്കുന്ന അടികിട്ടിയതും ഇന്നോര്ക്കുമ്പോള്താടിക്ക് കൈ വച്ചുപോകും......



വര്ഷങ്ങള്ക്ക് ഇപ്പുറം ഇന്ന് ചിറയില്ല. അമ്പലത്തിലെ ഉത്സവത്തിന് പൂരം നടത്തിപ്പിന് ആനയെ നിറുത്തുവാന്വേണ്ടി ചിറ മണ്ണിട്ട് നികത്തി. ഇന്ന് ചെളിയില്കളിയ്ക്കുന്ന കുട്ടികളില്‍ , മാവിലെറിയുന്ന കുട്ടികളില്മാവൊക്കെ ദേവസ്വം ബോര്ഡ് ലേലത്തിന് കൊടുത്തു . കുട്ടിയും കോലും ഇല്ല. സെവന്റീസ് ഇല്ല, കച്ചി കളിയില്ല. ക്രിക്കറ്റ് കളിയില്ല ചിറക്ക് ചുറ്റും വീടുകളായി. കുഞ്ഞുങ്ങള്കളിക്കാറുണ്ട് മൊബൈലില്‍ .  ആര്ക്കും വേണ്ടാതെ ചിറയങ്ങനെ സ്മൃതിടഞ്ഞു. മുകളില്മണ്ണും , അതിന്റെ മുകളില്വര്ഷത്തിലൊരിക്കല്വന്ന് നില്ക്കുന്ന ഗജവീരന്മാരും , പുരുഷാരവും . എല്ലാത്തിനുമുപരി ജൈവ സമൂഹത്തില്ചിറകള്വഹിച്ചുകൊണ്ടിരുന്ന വലിയ കടമ നിര്വ്വഹിക്കാന്ആളില്ലാതായി. ചൂടു സഹിക്ക വയ്യാതെ നമ്മള്വീട്ടില്നിന്നും പുറത്തിറങ്ങാതായി. മടിയന്മാരായി..... ..എത്രയോതലമുറകള്ക്ക് തണുപ്പ് തന്ന ചിറയെ കൊന്നത് ഞങ്ങള്തന്നെയാണ്. ഭൂമിയിലെ കാര്ബണ്ഡൈയോക്സൈഡ് വലിച്ചെടുത്ത് അന്തരീക്ഷ താപനില നിയന്ത്രിക്കുന്നതില്വലിയ പങ്കു വഹിച്ചതാണ് ചിറ. ഇന്ന് മത്സര കമ്പങ്ങളുടെ ആന ചമയങ്ങളുടെയും പിന്നാലെ പോകുന്ന തലമുറകള്ക്ക് ചിറകളും കാവുകളും അധികപറ്റാണ്. നൂറ്റാണ്ടുകളുടെ പൗരാണികത പേറുന്ന ക്ഷേത്രങ്ങള്കോടികള്മുടക്കി മോഡി പിടിപ്പിക്കുന്ന മത്സരങ്ങളിലാണ്. ക്ഷേത്രങ്ങളുടെ രൂപം മാറി. വെട്ടുകല്ലിന്റെ അത്ഭുതങ്ങള്മുതല്തെങ്ങിലും തേക്കിലും കൊത്തിയെടുത്ത ശില്പാങ്ങളും ഇടനാഴികളും ആയിരുന്ന ക്ഷേത്രങ്ങശ്ഇന്ന് പൊങ്ങച്ചത്തിന്റെ ഉദാഹരണങ്ങളായി. ഇന്റര്ലോക്ക് ടൈലും, സ്വര്ണ്ണ പൂശിയ കൊടിമരവും , വിളക്കുകള്ക്ക് പകരം എല്ഇഡി ലൈറ്റും ക്ഷേത്രങ്ങള്കീഴടക്കി. അകത്ത് കയറി നിന്നാല്തന്നെ സമാധാനം കിട്ടുന്ന ക്ഷേത്രങ്ങളില്നിന്ന് മോഡേണ്വീടുപോലുള്ള ക്ഷേത്രങ്ങളിലേക്കുള്ള ദൂരം കുറഞ്ഞു..... നമോ വാകം...